NEWS

ഉച്ചഭാഷിണി നിയന്ത്രണത്തിൽ മാറ്റം വരുത്തും: മന്ത്രി പി.സി.വിഷ്ണുനാഥ്

അമ്പലപ്പുഴ: രാത്രി 10മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന നിയന്ത്രണത്തിൽ മാറ്റം വരുത്തുമെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ് പറഞ്ഞു.അഖില കേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയൻ സംസ്ഥാന വാർഷിക സമ്മേളനം അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാകാരന്മാർക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ നിയന്ത്രണത്തിന്റെ സമയപരിധി കൂട്ടും. നിലവിൽ രാത്രി 10 മണിക്ക് ഉച്ചഭാഷിണികളുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാണ് നിയമം. നിയമത്തിൽ ഭേദഗതി വരുത്തി സമയം ദീർഘിപ്പിക്കും.

ഉച്ചഭാഷിണി നിയന്ത്രണത്തിന്റെ പേരിൽ ചില പൊലീസ് ഉദ്യോഗസ്ഥർ സുരേഷ് ഗോപിമാരാകുന്നതും അവസാനിപ്പിക്കും. മൈക്ക് പിടിച്ചെടുക്കുന്നതുൾപ്പെടെ ഇപ്പോൾ മറ്റൊരു കലാരൂപമായി മാറി. ക്ഷേത്രാനുഷ്ഠാനങ്ങളുടെ കാര്യത്തിൽ പ്രാധാന്യം നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. സിനിമാനയവും ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


Source link
NEWS

Read News

Read News✅

Back to top button