NEWS
എ കെ ആന്റണിക്കെതിരെ വ്യാജപോസ്റ്റർ നിർമ്മിച്ച് പ്രചരിപ്പിച്ചു, കേസെടുത്ത് പൊലീസ്

എകെ ആൻറണി
തിരുവനന്തപുരം: മുൻ കേരള മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന എ. കെ ആന്റണിക്കെതിരെ വ്യാജ പോസ്റ്റർ നിർമ്മിക്കുകയും അത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് ശൈലൻ കണ്ണൻ എന്ന ഫേസ്ബുക്ക് ഐഡി ഉപയോഗിക്കുന്ന വ്യക്തിക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് കേസെടുത്തു.
ഭാരതീയ ന്യായ സംഹിത ,2023ലെ 192, 336(3), ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 ലെ 66(സി), കേരള പൊലീസ് ആക്ട്, 2011 ലെ 120 (ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Source link
NEWS
Read News
Read News✅


