CINEMA

സൈജു കുറുപ്പിന്റെ ഹരിവരാസനത്തിൽ യോഗി ബാബു

സൈജു കുറുപ്പ് നായകനായി രാജേഷ് നായ‌‌ർ സംവിധാനം ചെയ്യുന്ന ഹരിവരാസനം എന്ന ചിത്രത്തിൽ തമിഴിലെ ഒന്നാംനിര കൊമേഡിയൻ നടൻ യോഗിബാബുവും. യോഗി ബാബു അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രം ആണ് ഹരിവരാസനം. ഗുരുവായൂരമ്പലനടയിൽ ആണ് ആദ്യ ചിത്രം. അതേസമയം ചിത്രാഞ്ജലി സ്റ്രുഡിയോയിൽ ഹരിവരാസനത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം ആണ് ഹരിവരാസനം.

നായകൻ സൈജു കുറുപ്പ് സംവിധായകൻ രാജേഷ് നായർ, നിർമ്മാതാവ് അജിത് വിനായക, ശരത് വിനായക, തിരക്കഥാകൃത്ത് ഡോ. കെ. അമ്പാടി, നായിക സിതാര വിജയൻ, ഛായാഗ്രാഹകൻ സജാദ് കാക്കു, കലാസംവിധായകൻ രാഖിൽ എന്നിവർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയിൽ നിന്ന്‌ തൂഫാൻ വാരിയർ ബാഡ്ജ് സ്വീകരിച്ചിരുന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മാണം . സാൾട്ട് മാംഗോ ട്രീ, തൃശൂർ പൂരം എന്നീ ചിത്രങ്ങൾക്ക് ശേഷം രാജേഷ് നായർ ഒരുക്കുന്ന ഹരിവരാസനത്തിന് രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവഹിക്കുന്നു. പ്രോജക്റ്റ് ഡിസൈനർ : ആർ ജയചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : രാഖിൽ, സി, പി .ആർ. ഒ : പ്രതീഷ് ശേഖർ.


Source link

Back to top button