NEWS
പോക്സോ കേസുകൾ: കുട്ടിയുടെ മൊഴി മാത്രം പോര, തെളിവ് വേണമെന്ന് സുപ്രീം കോടതി

പത്തനംതിട്ട ∙ കുട്ടികൾ ആരോപണം ഉന്നയിച്ചതു കൊണ്ടു മാത്രം പോക്സോ കേസിൽ പ്രതിയെ കുറ്റക്കാരനായി അനുമാനിച്ചു നടപടി പാടില്ലെന്നു സുപ്രീം കോടതി അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ അടിസ്ഥാന കാര്യങ്ങൾ പ്രോസിക്യൂഷൻ തെളിയിച്ചിരിക്കുകയോ കുട്ടിയുടെ മൊഴി വസ്തുതാപരമെന്നു ബോധ്യപ്പെടുകയോ ചെയ്യണം. കേസിലെ അടിസ്ഥാന കാര്യങ്ങൾ തെളിയിക്കപ്പെട്ടാൽ പ്രതിയെ കോടതിക്കു കുറ്റക്കാരനായി കാണാമെന്നു വ്യക്തമാക്കുന്ന പോക്സോ നിയമത്തിലെ 29–ാം വകുപ്പ് വ്യാഖ്യാനിച്ച കോടതി, ഇത് അന്ധമായി ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയിരുന്നു.വിവാഹതർക്കകേസുകളിൽ ഉൾപ്പെടെ പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും സുപ്രീം കോടതി അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്കൂൾ കുട്ടികളും യുവാക്കളും ഉൾപ്പെടുന്ന പോക്സോ കേസുകൾ വർധിക്കുന്നത് ആശങ്കയ്ക്കിടയാണെന്നു ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു.2019ലെ പോക്സോ നിയമം ഭേദഗതിയിലൂടെ അതീവ ഗുരുതരമായ ലൈംഗികാതിക്രമ കേസുകളിൽ വധശിക്ഷ വരെ നൽകാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Source link


