NEWS
ടെക് കമ്പനിയുടെ കൂട്ടപ്പിരിച്ചുവിടൽ: ‘ഓഫിസ് വെൽനെസ് പോളിസി’ നടപ്പാക്കണമെന്ന് ആവശ്യം ഉയരുന്നു

തിരുവനന്തപുരം ∙ ജീവനക്കാരുടെ ക്ഷേമവും തൊഴിലിടങ്ങളിലെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പാക്കുന്ന ‘ഓഫിസ് വെൽനെസ് പോളിസി’ സംസ്ഥാന സർക്കാർ എത്രയും വേഗം നടപ്പാക്കണമെന്ന് ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് (എഐപിസി) സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ബാലൻ, ഐടി വെർട്ടിക്കൽ കേരള സ്റ്റേറ്റ് ഹെഡ് ഫസലു റഹ്‌മാൻ, ഡെപ്യൂട്ടി സ്റ്റേറ്റ് ഹെഡ് ബിജു സുന്ദരൻ എന്നിവർ ആവശ്യപ്പെട്ടു. ജീവനക്കാർക്കും തൊഴിലുടമകൾക്കും ഒരുപോലെ ഗുണകരമായ പ്രവർത്തന മാനദണ്ഡങ്ങൾ സ്ഥാപിക്കാനും സംസ്ഥാനത്തെ ഐടി വ്യവസായത്തിന് കരുത്തുറ്റ അടിത്തറ ഒരുക്കാനും ഈ നയം അനിവാര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.കോറോഹെൽത്ത് കമ്പനി കേരളത്തിലെ ഓഫിസുകളിൽനിന്ന് 800 ജീവനക്കാരെ വേണ്ടത്ര മുന്നറിയിപ്പോ നിയമപരമായ നടപടിക്രമങ്ങളോ പാലിക്കാതെ ഒറ്റദിവസം കൊണ്ട് പിരിച്ചുവിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. വിഷയത്തിൽ എഐപിസി, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ, ഉമ തോമസ് എംഎൽഎ എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് കമ്പനി പിരിച്ചുവിടൽ തീരുമാനം താൽക്കാലികമായി മരവിപ്പിക്കുകയും, അടുത്തയാഴ്ച ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായി കൂടുതൽ ചർച്ചകൾ നടത്താൻ സമ്മതിക്കുകയും ചെയ്തിരുന്നു.
Source link

