NEWS
ബിജെപി കൗൺസിലർ സുഗതന്റെ രണ്ട് ജാമ്യാപേക്ഷകളും കോടതി തള്ളി, വിയ്യൂർ ജയിലിൽ തുടരും

നെടുമങ്ങാട് ∙ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്റെ 2 ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി. മാർച്ചിൽ വട്ടിയൂർക്കാവ് വെള്ളക്കടവ് ജംക്‌ഷനിൽ വച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മർദിച്ചതാണ് ഒരു കേസ്. കഴിഞ്ഞമാസം കാപ്പ കേസിൽ തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ചതാണ് രണ്ടാമത്തെ കേസ്. കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് സുഗതൻ.വട്ടിയൂർക്കാവ് സ്റ്റേഷനിൽ 11 കേസും നെടുമങ്ങാട് സ്‌റ്റേഷനിൽ ഒരു കേസുമാണ് സുഗതനെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. 6 വധശ്രമക്കേസുകൾ, ഭീഷണിപ്പെടുത്തൽ, വഴിതടയൽ, പൊലീസിനെതിരെ കയ്യേറ്റം, വീടുകയറി വാഹനം അടിച്ചു തകർക്കൽ, ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, ആയുധം കൊണ്ടു മാരകമായി പരുക്കേൽപിക്കൽ തുടങ്ങിയ കേസുകളാണ് സുഗതനെതിരെ ഉള്ളത്.
Source link


