AUTO
ഇനി യാത്രകൾ ബിഎംഡബ്ല്യു എക്സ് 5-ൽ; പുത്തൻ ലക്ഷ്വറി എസ്യുവി സ്വന്തമാക്കി വിഷ്ണു വിജയ്

മലയാള സിനിമയിലെ തിരക്കേറിയ യുവ സംഗീത സംവിധായകരില്‍ ഒരാളാണ് വിഷ്ണു വിജയ്. ‘ഗപ്പി’ എന്ന ചിത്രത്തിലെ മനോഹരമായ ഗാനങ്ങളിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി മാറിയ അദ്ദേഹം പിന്നീടും സൂപ്പർഹിറ്റ് സിനിമകൾക്ക് സംഗീതമൊരുക്കി. ഇപ്പോൾ തന്റെ യാത്രകൾക്ക് കൂട്ടായി പുത്തൻ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ബിഎംഡബ്ല്യു X5 ആണ് വിഷ്ണു ഗാരിജിലേക്കെത്തിച്ചത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് ബിഎംഡബ്ല്യു എക്സ് 5 നിരത്തുകളില്‍ എത്തുന്നത്. 3.0 ലീറ്റര്‍ ആറ് സിലിണ്ടര്‍ എന്‍ജിനാണ് ഡീസല്‍ മോഡലില്‍ നല്‍കിയിരിക്കുന്നത്. ഇത് 281 ബിഎച്ച്പി പവറും 650 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ മോഡലിലും 3.0 ലീറ്റര്‍ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. 375 ബിഎച്ച്പി പവറും 520 എന്‍എം ടോര്‍ക്കുമാണ് ഈ എന്ജിന് ഉത്പാദിപ്പിക്കുന്നത്.
Source link


