LIFESTYLE
1.17 കോടിയുടെ ഹോം ലോൺ ലഭിക്കാൻ ഒരുലക്ഷം ഫീസ്! ദുരനുഭവം പങ്കുവച്ച് ഉപഭോക്താവ്

സ്വന്തമായൊരു വീട് ഏതൊരാളുടെയും ജീവിതത്തിലെ വലിയ സ്വപ്നങ്ങളിലൊന്നാണ്. എന്നാൽ ഇന്നത്തെ കാലത്ത് വിലക്കയറ്റം കാരണം കയ്യിലുള്ള സമ്പാദ്യം കൊണ്ട് വീട് പൂർത്തിയാക്കുക മിക്കവർക്കും അസാധ്യമാണ്. ഈ അവസരത്തിൽ സ്വാഭാവികമായും ഭൂരിഭാഗം ആളുകളും ബാങ്ക് ലോണുകളെയാണ് ആശ്രയിക്കുന്നത്.ഭവനവായ്പ എടുക്കുമ്പോൾ നമ്മളിൽ ഭൂരിഭാഗം പേരും പലിശ നിരക്കുകളെയും പ്രതിമാസ ഇഎംഐകളെയും കുറിച്ച് മാത്രമാണ് ആകുലപ്പെടാറുള്ളത്. എന്നാൽ, വായ്പ അനുവദിക്കുന്നതിന് മുൻപായി ബാങ്കുകൾ ഈടാക്കുന്ന ‘പ്രോസസിങ് ഫീസ്’ പലപ്പോഴും വലിയൊരു സാമ്പത്തിക ബാധ്യതയായി മാറാറുണ്ട്. ഇത്തരത്തിൽ 1.17 കോടി രൂപയുടെ ഹോം ലോൺ പ്രോസസ് ചെയ്യാൻ ബാങ്ക് ഒരു ലക്ഷത്തിലധികം രൂപ ഫീസ് ആവശ്യപ്പെട്ടതിനെച്ചൊല്ലി സമൂഹമാധ്യമത്തിൽ ഉയർന്ന ഒരു കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.ചർച്ചയ്ക്ക് തുടക്കമിട്ട ആ വൈറൽ പോസ്റ്റ്പൂജ എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച ഒരു കുറിപ്പാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ഒരാൾ 1.17 കോടി രൂപയുടെ ഭവനവായ്പയ്ക്കായി ഒരു പ്രമുഖ ബാങ്കിൽ അപേക്ഷിച്ചപ്പോൾ, ബാങ്ക് പ്രോസസിങ് ഫീസായി മാത്രം 1,00,079 രൂപ ആവശ്യപ്പെട്ടു. ഏറ്റവും വലിയ ചെലവ് ഇഎംഐകളായിരിക്കുമെന്ന് കരുതിയിരുന്ന അപേക്ഷകൻ, പ്രോസസിങ് ഫീസ് മാത്രം ഒരു ലക്ഷം രൂപ കടന്നത് കണ്ട് അദ്ഭുതപ്പെട്ടു. ഇത്രയും വലിയ തുക പ്രോസസിങ് ഫീസായി നൽകേണ്ടതുണ്ടോ, ഇത് സാധാരണ രീതിയാണോ, അതോ ബാങ്കുമായി സംസാരിച്ച് ഈ തുക കുറയ്ക്കാൻ കഴിയുമോ എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് പങ്കുവച്ചത്.പോസ്റ്റ് വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ബാങ്കുകൾ ആവശ്യപ്പെടുന്ന പ്രോസസിങ് ഫീസ് അന്തിമമല്ലെന്നും, അത് കൃത്യമായി വിലപേശി കുറയ്ക്കാൻ കഴിയുന്ന ഒന്നാണെന്നുമാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.സാധാരണയായി ലോൺ തുകയുടെ 0.5 ശതമാനം വരെയാണ് ബാങ്കുകൾ പ്രോസസിങ് ഫീസായി പറയാറുള്ളത്. എന്നാൽ വലിയ തുകകളുടെ വായ്പയാകുമ്പോൾ ഈ തുക ഭീമമാകും. ഇത്തരം സാഹചര്യങ്ങളിൽ ബാങ്കുകൾ ഈ ഫീസിൽ വലിയ ഇളവുകൾ നൽകാറുണ്ട്. അല്ലെങ്കിൽ ഒരു നിശ്ചിത തുകയായി ഇതിനെ പരിമിതപ്പെടുത്താറുണ്ട്.
Source link
CINEMA
CINEMA


