NEWS

എൽനിനോ പ്രതിഭാസം: യുഎഇയിൽ തകിടം മറിഞ്ഞ് കാലാവസ്ഥ; താപനില ഉയരും


അബുദാബി ∙ യുഎഇയിൽ സാധാരണയുള്ളതിനേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയാണ് നിലവിൽ രേഖപ്പെടുത്തുന്നതെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ. ദുബായ് റേഡിയോയിലെ പ്രോഗ്രാമിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശരത്കാലത്തിന്റെ തുടക്കത്തിൽ വരണ്ട കാലാവസ്ഥയാണെങ്കിലും വരും മാസങ്ങളിൽ ശരാശരിയിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പസഫിക് സമുദ്രത്തിലെ താപനില വ്യതിയാനത്തിന് കാരണമാകുന്ന എൽനിനോ പ്രതിഭാസമാണ് ഈ മാറ്റങ്ങൾക്ക് പ്രധാന കാരണം. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ എൽനിനോയുടെ സ്വാധീനം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Fashion ⏭️

Back to top button