NEWS

‘സവർക്കർക്ക് വേണ്ടി കോൺഗ്രസ് പ്രമേയം പാസാക്കി’; ബ്രിട്ടിഷുകാർക്ക് എഴുതിയ കത്തിൽ ഒപ്പില്ലെന്ന് ബന്ധു


പുണെ ∙ വി.ഡി.സവർക്കറെ ബ്രിട്ടിഷുകാർ തടവിൽ നിന്നു മോചിപ്പിച്ചത് 1923ൽ കാക്കിനാഡയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിലെ പ്രമേയവും പൊതുജന ആവശ്യവും പരിഗണിച്ചാണെന്നു ബന്ധു സത്യകി സവർക്കർ കോടതിയിൽ പറഞ്ഞു. ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്കു വേണ്ടി കോൺഗ്രസ് പ്രമേയം പാസാക്കിയില്ലെന്നും കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന മാനനഷ്ടക്കേസിന്റെ ക്രോസ് വിസ്താരത്തിനിടെയാണു പരാമർശം.രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മിലിന്ദ് പവാറാണു സത്യകിയെ വിസ്തരിച്ചത്. ഔദ്യോഗിക കത്തുകളിലും അപേക്ഷകളിലും ‘യുവർ മോസ്റ്റ് ഒബീഡിയന്റ് സർവന്റ്’ (നിങ്ങളുടെ ഏറ്റവും വിശ്വസ്തനായ ദാസൻ) എന്ന് എഴുതുന്നത് അന്നത്തെ ബ്രിട്ടീഷ് ഭരണകാലത്തെ ഒരു സാധാരണ ശൈലി മാത്രമായിരുന്നുവെന്ന് സത്യകി പറഞ്ഞു. അത്തരമൊരു വാചകം ഉണ്ടെന്നത് ശരിയാണെങ്കിലും, ആ രേഖയിൽ സവർക്കറുടെ ഒപ്പില്ല. ഒപ്പില്ലാത്തതിനാൽ തന്നെ അപേക്ഷ സവർക്കർ തന്നെ എഴുതിയതാണോ അതോ വ്യാജമാണോ എന്ന് തനിക്ക് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചു.


Source link

Back to top button