NEWS

33 വർഷത്തെ സേവനം, വിദ്യാർഥികളുടെ പ്രിയപ്പെട്ട ടീച്ചർ; നോവായി പ്രവാസി മലയാളി അധ്യാപികയുടെ വേർപാട്, ദുബായിൽ ആദരസൂചകമായി സ്കോളർഷിപ്പ്


ദുബായ് ∙ കഴിഞ്ഞ 33 വർഷം ഒരേ സ്കൂളിൽ ജോലി ചെയ്ത മലയാളി അധ്യാപിക അന്തരിച്ചു. ദുബായിലെ വെസ്റ്റ്മിൻസ്റ്റർ സ്കൂളിൽ 33 വർഷത്തിലേറെയായി അധ്യാപികയായിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശിനി അഞ്ജന സനൽകുമാർ (57) ആണ് മരിച്ചത്. അധ്യാപിക എന്നതിനൊപ്പം സ്കൂളിലെ എക്സാമിനേഷൻ ഓഫിസറായും പ്രവർത്തിച്ചിരുന്നു.ഇവരുടെ മരണ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി ജെംസ് എജ്യുക്കേഷന്റെ ഭാഗമായിരുന്ന ഇവർ ഒട്ടേറെ വിദ്യാർഥികൾക്കും സഹപ്രവർത്തകർക്കും പ്രിയങ്കരിയായിരുന്നു.


Fashion ⏭️

Back to top button