NEWS
ഓപ്പറേഷൻ തൂഫാൻ പരിശോധന: പൊലീസുകാർക്ക് നേരെ ആക്രമണം, വനിതാ ഉദ്യോഗസ്ഥയടക്കം 3 പേർക്ക് പരുക്ക്

പാലക്കാട് ∙ ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം. വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് ആക്രമണത്തിൽ പരുക്കേറ്റു. മണ്ണാർക്കാട് സ്വദേശി ജിജീഷും സംഘവുമാണ് പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെ ആയിരുന്നു സംഭവം. മലമ്പുഴ ഭാഗത്തുനിന്നുവന്ന കാർ പൊലീസ് തടയുകയും പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കാറിനുള്ളിൽ ഉണ്ടായിരുന്നവർ പൊലീസിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇവർ മദ്യപിച്ചിരുന്നതായും കാറിൽ മദ്യകുപ്പി ഉണ്ടായിരുന്നതായും പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. കാറിലുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Source link


