ചക്കക്കുരു വെറുതേ കളയേണ്ട; നല്ല കിടിലൻ ലഡ്ഡു മിനിട്ടുകൾക്കുള്ളിൽ ഉണ്ടാക്കാം

ആരോഗ്യത്തിന് വളരെ ഗുണകരമായ ഒന്നാണ് ചക്കക്കുരു. ഇതിൽ പ്രോട്ടീൻ, ഫെെബർ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ദഹനത്തിനും വിളർച്ച തടയാനും എല്ലുകളും ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. എന്നാൽ പലർക്കും ചക്കക്കുരു കഴിക്കുന്നത് ഇഷ്ടമല്ല. അപ്പോൾ ചക്കക്കുരു ഉപയോഗിച്ചുള്ള ഒരു ലഡ്ഡു തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ എങ്ങനെ ഇത് ഉണ്ടാകാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ചക്കക്കുരു – 30 എണ്ണം
ശർക്കര – 3/4 കപ്പ് (പൊടിച്ചത്)
ചിരകിയ തേങ്ങ – 1/2 കപ്പ്
നെയ്യ് – രണ്ട് വലിയ സ്പൂൺ
ഏലയ്ക്കാപ്പൊടി – 1/2 ചെറിയ സ്പൂൺ
അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ചക്കക്കുരു ഒരു പാനിലേക്കിട്ട് നല്ലപോലെ വറുക്കുക. ശേഷം അതിന്റെ തൊലി കളഞ്ഞ് മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കാം. ഇനി പാനിലേക്ക് നെയ്യ് ഒഴിച്ച് അത് ചൂടാക്കുമ്പോൾ പൊടിച്ചുവച്ച ചക്കക്കുരു ഇട്ട് നല്ലപോലെ വറുത്തെടുക്കണം. ഇതിനോടൊപ്പം ഒരു കപ്പ് ചിരകിയ തേങ്ങയും ഇട്ട് ഇളക്കാം. വേണമെങ്കിൽ കപ്പലണ്ടി പൊടിച്ചതും ഈ സമയം ചേർക്കാം. ഇനി അൽപം ശർക്കരയിൽ കുറച്ച് വെള്ളം ചേർത്ത് നല്ലപോലെ തിളപ്പിച്ച് ഏലയ്ക്കാപ്പൊടിയും ചേർക്കുക. ആ പാനിയം നേരത്തെ തയ്യാറാക്കിവച്ച ചക്കക്കുരു പൊടിയിൽ ചേർത്ത് യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി എടുക്കുക. നല്ല കിടിലൻ ലഡ്ഡു റെഡി.
Source link


