NEWS
മഴ കനക്കുന്നു; ഇന്ന് അഞ്ചു ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം ∙ കേരളത്തിൽ മഴ വീണ്ടും കനക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്നു ശക്തമായ മഴ പെയ്തു. ഇന്നു മുതൽ 30 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കി.മീ വരെ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ തീരമേഖലകളിൽ നാളെ കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴ പെയ്യേണ്ട സമയത്ത് കേരളത്തിൽ മൺസൂൺ മഴ ദുർബലമായതിനു കാരണം എൽനിനോ പ്രതിഭാസമാണ്. മഞ്ഞ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
Source link


