NEWS

ഇറാന് പണാശ്വാസം, കടലിൽ കുടുങ്ങിയ എണ്ണ ഇന്ത്യയിലേക്കും, ടോൾ ഇല്ലെന്ന് ഒമാൻ, വീണുടഞ്ഞ് സ്വർണം, ഓഹരി


യുഎസുമായി 60-ദിവസത്തെ വെടിനിർത്തൽ ധാരണയിൽ എത്തിയതോടെ, ഇറാന് ‘സ്വപ്നതുല്യ’ സാമ്പത്തികാശ്വാസം. ഇറാനിയൻ എണ്ണയ്ക്കുമേലുള്ള ഉപരോധം യുഎസ് 2 മാസത്തേക്ക് (ഓഗസ്റ്റ് 21 വരെ) നീക്കി. നിലവിലെ 60-ദിന സമാധാനക്കരാറിന്റെ കാലാവധി ഓഗസ്റ്റ് 21 വരെയാണ്. മാത്രമല്ല, ഇറാന്റെ മരവിപ്പിച്ച വിദേശത്തെ 1200 കോടി ഡോളറിന്റെ ആസ്തി ( ഏകദേശം 1.15 ലക്ഷം കോടി രൂപ) വിട്ടുകൊടുക്കാനും യുഎസ് സമ്മതിച്ചുവെന്നാണ് റിപ്പോർട്ടുകൾ.ഹോർമുസിലും സമീപത്തുമായി കടലിൽ 68 ലക്ഷം ബാരൽ ക്രൂഡോയിലാണ് യുഎസിന്റെ ഉപരോധംമൂലം കപ്പലിൽ കെട്ടിക്കിടക്കുന്നത്. ഇതിൽ 80 ശതമാനവും ലക്ഷ്യമറിയാതെ കിടപ്പാണ്. ഉപരോധമുള്ളപ്പോഴും ഇറാന്റെ 90% എണ്ണയും വാങ്ങിയിരുന്നത് ചൈനയാണ്. 68 ലക്ഷം ബാരലിന് ആവശ്യക്കാരെ കണ്ടെത്താൻ ഇറാന് കഴിഞ്ഞാൽ, അതുവഴി 900 കോടി ഡോളർ വരുമാനം ലഭിക്കും; ഏകദേശം 90,000 കോടി രൂപ. ഡോളറിൽതന്നെ വരുമാനം നേടാൻ യുഎസ് സമ്മതിച്ചുവെന്ന റിപ്പോർട്ടുകളും ശരിവച്ചാൽ, ഇറാന് വൻ നേട്ടമാകും അത്.ഹോർമുസിൽ കപ്പലുകളെ തടയുന്ന നടപടി ഇറാനും യുഎസും അവസാനിപ്പിച്ചെങ്കിലും കപ്പലുകളുടെ സഞ്ചാരം ഇപ്പോഴും എളുപ്പമല്ല. ഇറാൻ വച്ച ബോംബുകെണികൾ (മൈനുകൾ) നീക്കം ചെയ്യേണ്ടതുണ്ട്. 100 കണക്കിന് കപ്പലുകൾ ഇപ്പോഴും ഹോർമുസിന് ചുറ്റുമുണ്ട്. അവയെയും അവയിലായി കുടുങ്ങിക്കിടക്കുന്ന 10,000ലധികം ജീവനക്കാരെയും ‘രക്ഷിക്കാനുള്ള ദൗത്യം’ ഇറാൻ, ഒമാൻ എന്നിവയുടെ പിന്തുണയോടെ ആരംഭിക്കുമെന്ന് യുഎൻ വ്യക്തമാക്കിയിട്ടുണ്ട്.


Source link

Back to top button