NEWS
മോഷ്ടാക്കളെ സഹായിച്ച് മധ്യപ്രദേശ് പൊലീസ്; എന്നിട്ടും പുലർച്ചെ 2ന് മടയിൽ കയറി ‘തൂക്കി’ കേരള പൊലീസ്, അതിസാഹസികം

കോട്ടയം ∙ റബർ ബോർഡ് ജീവനക്കാരുടെ തലപ്പാടിയിലെ ക്വാർട്ടേഴ്സുകൾ കുത്തിത്തുറന്ന് 80 പവൻ മോഷ്ടിച്ച സംഘം തൃശൂരിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിൽ നിന്നും 20 പവൻ കവർന്നു. ഡോക്ടർമാരുടെ ക്വാർട്ടേഴ്സ് പരിസരത്ത് നിന്നു മോഷ്ടിച്ച ബൈക്കിലാണ് സംഘം തലപ്പാടിയിലെത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. ജനുവരി 19, 20 തീയതികളിൽ റബർ ബോർഡ് ജീവനക്കാരുടെ തലപ്പാടിയിലെ ക്വാർട്ടേഴ്സുകൾ കുത്തിത്തുറന്ന് 80 പവൻ മോഷ്ടിച്ച സംഘത്തിലെ അഞ്ചാം പ്രതി ദൽസിങ് മൻഡ്‌ലോയി (33)നെ കഴിഞ്ഞ ദിവസമാണ് ഈസ്റ്റ് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡും ചേർന്നു പിടികൂടിയത്.മോഷ്ടാക്കളെ സഹായിച്ച് മധ്യപ്രദേശ് പൊലീസ് മോഷണക്കേസ് പ്രതികളെ പിടികൂടാൻ കേരള പൊലീസ് എത്തിയ വിവരം മോഷ്ടാക്കൾക്ക് ചോർത്തി നൽകി മധ്യപ്രദേശ് പൊലീസ്. മോഷ്ടാക്കളും മധ്യപ്രദേശ് പൊലീസിലെ ഉദ്യോഗസ്ഥരുമായി നിരന്തര സമ്പർക്കം നടത്തിയിരുന്നതായും പ്രതികളുടെ കോൾ റജിസ്റ്ററിൽ നിന്നു കണ്ടെത്തി. ജനുവരിയിൽ ജില്ലാ പൊലീസിന്റെ പ്രത്യേക സംഘം നർവാലി ഗ്രാമത്തിലെത്തി പ്രാദേശിക പൊലീസിന്റെ സഹായം തേടി. എന്നാൽ കേരള പൊലീസ് എത്തിയ വിവരം മോഷ്ടാക്കൾക്ക് പ്രാദേശിക പൊലീസ് സ്റ്റേഷനിൽ നിന്നു ചോർന്നു കിട്ടിയതോടെ ഓപ്പറേഷൻ പൊളിഞ്ഞു.
Source link


