BUSINESS

ഇറാന്‍- യുഎസ് സമാധാന കരാര്‍; ഇന്ത്യയ്ക്ക് ‘ലോട്ടറി’ അടിച്ചതുപോലെ നേട്ടങ്ങള്‍, ഇളവിന്റെ വാതിലുകള്‍ തുറക്കുമോ?


Iran US Treaty India Benefits: യുഎസും ഇറാനും തമ്മില്‍ ഒപ്പുവെച്ച ചരിത്രപരമായ സമാധാന കരാര്‍ ഇന്ത്യയ്്ക്ക് വലിയ നേട്ടമാകുന്നു. ഇന്ത്യയെ സംബന്ധിച്ച് വലിയൊരു സാമ്പത്തിക തന്ത്രപ്രധാന ആശ്വാസമാണ് ഈ കരാര്‍. ഹോര്‍മുസ് കടലിടുക്ക് ഉപാധികള്‍ കൂടാതെ തുറക്കുന്നുവെന്നതാണ് പ്രധാന നേട്ടം. ആഗോള എണ്ണ ചരക്കുഗതാഗതത്തിലെ പ്രധാന പാതയാണിത്. ഹോര്‍മുസ് സാധാരണ നിലയിലേയ്ക്ക് എത്തുന്നതോടെ രാജ്യത്ത് ഇന്ധനവിലയും, വിലക്കയറ്റവും കുറയാന്‍ വഴിയൊരുങ്ങും. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഇതൊരു ശുഭവാര്‍ത്തയാണ്. കാരണം ഇറക്കുമതി മാത്രമല്ല, ഇന്ത്യയുടെ കയറ്റുമതി ഭൂപടത്തിലും ഹോര്‍മുസിന് പ്രധാന്യമുണ്ട്. സമധാന കരാറിന് പിന്നാലെ 11 എണ്ണ- വളക്കപ്പലുകള്‍ സുരക്ഷിതമായി ഇന്ത്യയിലേയ്ക്ക് ഹോര്‍മുസ് കടന്നുവെന്നാണ് വിവരം. പ്രസ്തുത സമാധാന കരാര്‍ ഇന്ത്യയ്ക്ക് ‘ലോട്ടറി’ ആകുന്നത് എങ്ങനെയെന്ന് നോക്കാം. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാം ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നതോടെ സൗദി, ഇറാഖ്, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി സുരക്ഷിതമാകും. ഇന്ത്യയുടെ 88- 90 ശതമാനത്തോളം ക്രൂഡ് ഓയിലും, വലിയൊരു പങ്ക് എല്‍പിജിയുംഎത്തുന്നത് ഈ പാതയിലൂടെയാണ്. കരാറിന്റെ ഭാഗമായി ഇറാന്‍ എണ്ണ വീണ്ടും വിപണികളിലേയ്ക്ക് എത്തുകയാണ്. ഇത് ആഗോള വിപണിയില്‍ എണ്ണയുടെ വരവ് വര്‍ധിപ്പിക്കും. തല്‍ഫലമായി വില കുറയാം. വിപണി പിടിക്കുന്നതിനായി ഇറാന്‍, ഇണ്ത്യ പോലുള്ള വന്‍കിട വിപണികള്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കിയേക്കാം. 2019 കാലത്ത് ഇറാന്‍ ഇന്ത്യയ്ക്ക് ഇളവുകളും, രൂപയില്‍ ഇടപാട് പൂര്‍ത്തിയാക്കാനുള്ള ഓപ്ഷനും നല്‍കിയിരുന്നു. തുടര്‍ന്ന് യുഎസ് ഉപരോധങ്ങളെ തുടര്‍ന്നാണ് ഈ ബന്ധം നിലച്ചത്. ഇറാന്‍ വീണ്ടും എത്തുന്നതോടെ മത്സരത്തിന്റെ ഭാഗമായി റഷ്യ വീണ്ടും ഇന്ത്യയ്ക്ക് വലിയ ഇളവുകള്‍ വാഗ്ദാനം ചെയ്‌തേക്കാം.ഇന്ധനവിലയിലെ കുറയാം സമാധാന കരാര്‍ വന്നതോടെ ആഗോള എണ്ണവില കൂപ്പുകുത്തി കഴിഞ്ഞു. 120 പിന്നിട്ട ഡോളര്‍ വില നിലവില്‍ 80 ഡോളറില്‍ താഴെയാണ്. ഇത് ഇന്ത്യയ്ക്ക് നല്‍കുന്ന നേട്ടം വളരെ വലുതാണ്. ഇന്ത്യയുടെ ഇറക്കുമതി ചലവ് കുറയും, വിദേശ കരുതല്‍ ധന നിക്ഷേപം സേവ് ചെയ്യാന്‍ സാധിക്കും, രൂപയുടെ മൂല്യം മെച്ചപ്പെടും, എന്നിങ്ങനെ നേട്ടം ഏറെയാണ്. ഇന്ത്യയ്ക്ക് വേണ്ടി ഇറാനും, റഷ്യയും മത്സരിച്ചാല്‍ കുറഞ്ഞ ചെലവില്‍ റിസര്‍വുകളും നിറയ്ക്കാം. ഇത് ഭാവി ശക്തമാക്കാനും, പ്രാദേശിക ഇന്ധനവില കുറയ്ക്കാനും സഹായിക്കും. പണപ്പെരുപ്പം കുറയും നിലവിലെ സാഹചര്യം ആഭ്യന്തര വിപണിക്ക് വലിയ ആശ്വാസം നല്‍കും. ഇന്ധനവില കുറയുന്നത് രാജ്യത്തെ ചരക്കുകടത്തു കൂലി കുറയ്ക്കുകയും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. സാധാരണക്കാരുടെ കുടുംബ ബജറ്റാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. വള ലഭ്യതയും കാര്‍ഷിക മേഖലയുംഹോര്‍മുസ് ഇന്ത്യയെ സംബന്ധിച്ച് കേവലം എണ്ണ, വാതക പാത മാത്രമല്ല. വളം വളരെ പ്രധാനമാണ്. കരാറിന് പിന്നാലെ വളവുമായി 6 വിദേശ കപ്പലുകളാണ് ഇന്ത്യയിലേക്ക് തിരിച്ചത്. കൃഷി സീസണ്‍ ആരംഭിക്കുന്ന ഈ സമയത്ത് രാജ്യത്ത് വളത്തിന്റെ ആവശ്യം വളരെ കൂടുതലാണ്. പാത ക്ലിയര്‍ ആയതോടെ ഇന്ത്യയുടെ കാര്‍ഷിക മേഖല വീണ്ടും ശക്തമാകുകയാണ്. ഷിപ്പിംഗ്, ഇന്‍ഷുറന്‍സ് ചെലവുകള്‍ കുറയുംഹോര്‍മുസിലെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ലോജിസ്റ്റിക്‌സ്, ഇന്‍ഷുറന്‍സ് ചെലവുകള്‍ കു്ത്തനെ വര്‍ധിപ്പിച്ചിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ സംഘര്‍ഷ സാധ്യത ഒഴിഞ്ഞതോടെ കടല്‍മാര്‍ഗമുള്ള ചരക്കുകടത്തിന്റെ ഇന്‍ഷുറന്‍സ് പ്രീമിയവും, സുരക്ഷാച്ചെലവുകളും ഗണ്യമായി കുറയും. ഇത് ഇന്ത്യന്‍ കയറ്റുമതി- ഇറക്കുമതി മേഖലയ്ക്ക് വലിയ ലാഭമുണ്ടാക്കും.അതായത് പശ്ചിമേഷ്യയിലെ യുദ്ധഭീതി ഒഴിയുന്നത് ഇന്ത്യയ്ക്ക് ശരിക്കുമൊരു ലോട്ടറി തന്നെയാണ്. യുദ്ധം ഇന്ത്യയുടെ വളര്‍ച്ചയെ പിന്നോട്ട് വലിക്കുമെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാല്‍ പല ആഗോള റേറ്റിംഗ് ഏജന്‍സികളും ഇന്ത്യയുടെ പ്രവചനങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി റിപ്പോര്‍ട്ടും വളരെ ആകര്‍ഷകമാണ്. കടുത്ത അസ്ഥിരതകള്‍ക്കിടയിലും രാജ്യം കറണ്ട് അക്കൗണ്ട് കമ്മി മിച്ചം രേഖപ്പെടുത്തിയിരുന്നു. ഈ കരാര്‍ ഇന്ത്യയ്ക്ക് ലോട്ടറി അടിച്ചതിന് തുല്യമാണെന്ന വിലയിരുത്തലുകള്‍ ശരിവെയ്ക്കുന്നതാണ് നിലവിലെ സാഹചര്യങ്ങള്‍.


Source link

Back to top button