LIFESTYLE

15 മിനിട്ടിൽ കൊഴിച്ചിൽ മാറും, മുടി ഇരട്ടിവേഗത്തിൽ വളരും; ഉള്ളി ഉപയോഗിച്ചുള്ള മാജിക് ഹെയർപാക്ക് പരീക്ഷിച്ചുനോക്കൂ

പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചിൽ. കാലാവസ്ഥ മാറുന്നതിനനുസരിച്ച് പലർക്കും ഈ പ്രശ്‌നം രൂക്ഷമാകാറുണ്ട്. ഇത് മാറാനായി പല തരത്തിലുള്ള വിലയേറിയ ട്രീറ്റ്‌മെന്റുകൾ പരീക്ഷിച്ചിട്ടും ഫലം കിട്ടാത്തവരാണ് പലരും. ഇത്തരക്കാർ ഇനി വിഷമിക്കേണ്ട. നിങ്ങളുടെ മുടി നല്ല ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്ന ഒരു പാക്ക് പരിചയപ്പെടാം. ഇതിന് ആവശ്യമായ സാധനങ്ങളും തയ്യാറാക്കുന്ന വിധവും നോക്കാം.

ആവശ്യമായ സാധനങ്ങൾ

ഉള്ളിനീര് – 2 ടേബിൾസ്‌പൂൺ

ഉലുവ ജെൽ – 2 ടേബിൾസ്‌പൂൺ

കട്ടിയുള്ള കഞ്ഞിവെള്ലം – 2 ടേബിൾസ്‌പൂൺ

വെളിച്ചെണ്ണ – 1 ടേബിൾസ്‌പൂൺ

തയ്യാറാക്കി ഉപയോഗിക്കേണ്ട വിധം

വൃത്തിയുള്ളൊരു പാത്രത്തിൽ ആവശ്യമായ സാധനങ്ങളെല്ലാമെടുത്ത് നന്നായി യോജിപ്പിക്കുക. ശേഷം ശിരോചർമത്തിലും മുടിയിലും പുരട്ടി 10 മുതൽ 15 മിനിട്ട് വരെ മസാജ് ചെയ്യുക. ഒരുപാട് അമർത്തി മസാജ് ചെയ്യരുത്. മുടി പൊട്ടിപ്പോകാതെ വളരെ മൃദുവായി മസാജ് ചെയ്യാവുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ മുടി കൊഴിച്ചിൽ നല്ലരീതിയിൽ കുറയുന്നത് കാണാം. ആഴ്‌ചയിൽ മൂന്ന് ദിവസം ഉപയോഗിക്കുക. ഒറ്റമാസം കൊണ്ട് കൊഴിച്ചിൽ പൂർണമായും മാറി മുടി നല്ല കട്ടിയായി വളരുന്നത് കാണാം. മുടിയുടെ നീളം കൂടാനും ഇത് നല്ലതാണ്.


Source link

Back to top button