NEWS

പ്രിയദർശിനിക്ക് ലോഗോ വേണം, 10,000 രൂപ സമ്മാനമായി നൽകാമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യമായി യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതിക്ക് ലോഗോ ക്ഷണിച്ച് കെഎസ്ആർടിസി. മികച്ച ലോഗോ നൽകുന്നവർക്ക് 10,000 രൂപ സമ്മാനമായി നൽകുമെന്നും അറിയിച്ചു. ലോഗോ തയ്യാറാക്കുന്നത് സംബന്ധിച്ച് ചില നിർദേശങ്ങളും കെഎസ്ആർടിസി മുന്നോട്ടുവച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നതായിരിക്കണം ലോഗോ എന്നതാണ് മാനദണ്ഡം.

കൂടാതെ, ലോഗോയിൽ പ്രിയദർശിനി പദ്ധതിയുടെ ലക്ഷ്യവും സന്ദേശവും വ്യക്തമായി ഉൾക്കൊള്ളിക്കണം. ലോഗോ പൂർണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകല്‍പ്പനയായിരിക്കണം. പകർപ്പവകാശം ഉണ്ടാകാൻ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ എല്ലാ ഉപയോഗാവകാശങ്ങളും കെഎസ്ആർടിസിക്ക് ആയിരിക്കും. മേൽപ്പറഞ്ഞ നിബന്ധനകൾ അനുസരിച്ചായിരിക്കണം ലോഗോ തയ്യാറാക്കി അയക്കേണ്ടത്. ഈ മാസം മുപ്പതാണ് അവസാന തീയതി.

അയക്കേണ്ട മെയിൽ ഐഡി- priyadarshini@keralartc.com
RELATED TOPICS: FREE BUS TRAVEL, WOMEN, LOGO FOR PRIYADARSHINI, GIFT FOR BEST LOGO


Source link
NEWS

Back to top button