ഗായിക ഗൗരി ലക്ഷ്മിയുടെ വിവാഹത്തിൽ സജീവമായി ആദ്യ ഭർത്താവ്; വൈറലായി കുറിപ്പും ചിത്രങ്ങളും

യുവഗായിക ഗൗരി ലക്ഷ്മിയുടെ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിഷ്വൽ ആർട്ടിസ്റ്റായ കലേഷാണ് വരൻ. സിനിമാ രംഗത്തുള്ളവരടക്കം ഒട്ടേറെ പേർ ഗൗരിക്കും കലേഷിനും ആശംസകൾ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ഗൗരിക്ക് ആശംസകൾ അറിയിച്ച് മുൻ ഭർത്താവ് ഗണേഷ് വെങ്കട്ടരമണി പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.
‘കുടുംബാംഗങ്ങളെല്ലാം ഒരു രക്തത്തിൽപ്പെട്ടവരാകണമെന്നില്ല’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. ഗൗരിയുടെ സുഹൃത്തുക്കൾക്കൊപ്പവും ബന്ധുക്കൾക്കൊപ്പവും വിവാഹത്തിൽ സജീവമായിരുന്നു ഗണേഷ്.
2017ൽ ആയിരുന്നു ഗൗരി ഗണേഷിനെ വിവാഹം കഴിക്കുന്നത്. ഗൗരിയുടെ ബാൻഡിലെ ഡ്രമ്മറായിരുന്നു തമിഴ്നാട് സ്വദേശിയായ ഗണേഷ്. ആദ്യം തുടങ്ങിയ സൗഹൃദം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഗണേഷ് തന്റെ ആരാധകനായിരുന്നെന്നും താൻ പങ്കെടുത്തഷോ കാണാനെത്തിയ ഗണേഷും സുഹൃത്തുക്കളും എനിക്കൊപ്പം നിന്നു സെൽഫിയെടുത്താണ് മടങ്ങിയതെന്നും ഗൗരി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ചെന്നൈയിൽ ഒരു ഷോ കാണാൻ പോയപ്പോൾ ഗണേഷായിരുന്നു ഡ്രമ്മർ. ഗണേഷിന്റെ പ്രകടനം ഇഷ്ടപ്പെട്ട ഗൗരി സ്വന്തം ബാൻഡിലേക്ക് ക്ഷണിക്കുകയായിരുന്നു. അതിന് ശേഷമുള്ള സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിച്ചത്. പിന്നീട് വേർപിരിഞ്ഞെങ്കിലും ഇരുവരും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു.
Source link


