NEWS

നിയന്ത്രണം വിട്ട് കാർ ഡിവൈഡറിലിടിച്ചു, 250 കി.മീ വേഗത; 2 മരണം‌, ചിതറിത്തെറിച്ച് മൃതദേഹങ്ങൾ


മുംബൈ∙ വഡോദര– മുംബൈ ഹൈവേയിൽ ബഡ്‌ലാപൂരിന് സമീപം കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി 2 മരണം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കാർ യാത്രികരായ ബഡ്‌ലാപൂർ സ്വദേശികളായ യോഗേഷ് ധിഗെ, റൈക്കെബ ജകപ് എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മൂന്നാമൻ ആനന്ദ് ഗുരുതര പരുക്കുകളോടെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനത്തിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മണിക്കൂറിൽ ഏകദേശം 250 കിലോമീറ്റർ വേഗത്തിലാണ് വാഹനമോടിച്ചിരുന്നതെന്നാണ് നിഗമനം. കാർ ടിറ്റ്വാലയിൽ നിന്ന് ബഡ്‌ലാപൂരിലേക്കു പോകുകയായിരുന്നു.


Source link

Back to top button