CINEMA

‘എനിക്ക് വളരെ ചീപ്പായി തോന്നുന്നു, പറ്റില്ലെങ്കിൽ വീട്ടിലിരുന്നോളൂ; വരേണ്ടെന്ന് ബിജുവേട്ടൻ പറഞ്ഞു’

അഭിനയ രംഗത്ത് നിന്ന് നീണ്ട ഇടവേളയിലാണെങ്കിലും മലയാളികൾക്ക് അന്നും ഇന്നും പ്രിയപ്പെട്ട താരമാണ് സംയുക്ത വർമ്മ. നടൻ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് താരം സിനിമയിൽ നിന്ന് വിട്ടുനിന്നത്. ഒട്ടേറെ അവസരങ്ങൾ തേടിയെത്തിയിട്ടും സംയുക്ത, അതൊക്കെ നിരസിക്കുകയായിരുന്നു. ഇപ്പോഴിതാ ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ ബിജു മേനോനെ ആദ്യമായി കണ്ടതിനെക്കുറിച്ചും, ശേഷം ഒരുമിച്ച് സിനിമയിൽ അഭിനയിക്കുന്നതിനിടെ അദ്ദേഹം നൽകിയ ഉപദേശത്തെക്കുറിച്ചും തുറന്നുപറയുകയാണ് സംയുക്ത.

ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി മൈസൂരിലെത്തിയപ്പോഴാണ് ബിജു മേനോനെ ആദ്യമായി കണ്ടതെന്ന് താരം പറഞ്ഞു. പിന്നീട് ‘മഴ’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ ബിജു മേനോൻ നൽകിയ ഉപദേശത്തെക്കുറിച്ചാണ് സംയുക്ത വെളിപ്പെടുത്തിയത്.

സംയുക്തയുടെ വാക്കുകളിലേക്ക്
സിനിമകൾ ചെയ്യുന്ന സമയം ഞാൻ വളരെ ചെറുപ്പമാണ്. ബുദ്ധിയില്ലാത്ത പ്രായമെന്ന് കരുതിക്കോളൂ. അന്ന് ഞാനും ബിജുവേട്ടൻ തമ്മിൽ അടുപ്പമില്ല, ഒരു ഫ്രണ്ട്ഷിപ്പ് പോലുമില്ല. ബിജുവേട്ടൻ അങ്ങനെ പെട്ടെന്ന് ഫ്രണ്ടാവുന്ന കൂട്ടത്തിലല്ല. അന്നൊക്കെ, ചില സീനുകൾ വന്നാൽ അത് എനിക്ക് ചെയ്യാൻ പറ്റില്ലെന്ന് ഞാൻ പറയുമ്പോൾ, അദ്ദേഹം എന്നോട് വന്നുപറഞ്ഞത് ഇങ്ങനെയായിരുന്നു. ‘സംയുക്ത ഈ സിനിമ എന്ന് പറയുന്നത് വലിയ ഇൻഡസ്ട്രിയാണ്. ഇത്രയും ആൾക്കാർ സംയുക്തയ്ക്ക് വേണ്ടിേ കാത്തിരിക്കുകയാണ്’. മഴ എന്ന സിനിമയിലാണ് ഞങ്ങൾ ആദ്യമായി ഒരുമിച്ച് ചെയ്യുന്നത്. എനിക്ക് മഴ കൊള്ളാൻ പറ്റില്ലെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

‘ഇത്രയും ആൾക്കാർ മഴ നനഞ്ഞാണ് നിൽക്കുന്നത്. ഞാനും മഴ നനഞ്ഞാണ് നിൽക്കുന്നത്. അതിന്റെ ഇടയിൽ വന്നിട്ട് എനിക്ക് മഴ നനായാൻ പറ്റില്ല, എനിക്ക് ഈ വേഷം ഇടാൻ പറ്റില്ല എന്നൊക്കെ പറയുമ്പോൾ എനിക്ക് ചീപ്പായി തോന്നുന്നു. കാരണം ഇതൊരു പ്രൊഫഷണാണ്. നമ്മുടെ ജോലി നമ്മൾ ചെയ്യണം. ഇല്ലെങ്കിൽ അത് മോശമാണ്. ചെയ്യാൻ പറ്റില്ലെങ്കിൽ വീട്ടിലിരുന്നോളൂ. വരേണ്ട’- ഇങ്ങനെ അദ്ദേഹം പറഞ്ഞത് എനിക്കോർമ്മയുണ്ട്.

ശേഷം ദക്ഷ് ഉണ്ടായപ്പോൾ ഒരു പരസ്യം വന്നു. വർക്കിന് പോയപ്പോൾ ഞാൻ അവിടെ നിന്ന് കരയാൻ തുടങ്ങി. ദക്ഷിനെ കാണാത്തത് കൊണ്ട്. അപ്പോഴും ബിജുവേട്ടൻ പറഞ്ഞു. ചിന്നു ഇത് നടക്കില്ല. ഒരു വർക്ക് ഒരുപാടുപേർ ചേർന്ന് നടക്കുന്നതാണ്. അതിന്റെ ഇടയിൽ എനിക്ക് മോനെ കാണണം വീട്ടിൽ പോകണം, ഇങ്ങനെയുള്ള കാര്യങ്ങളാണെങ്കിൽ ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുകയോ വീട്ടിലിരിക്കുകയോ അത് വേണ്ടെന്ന് വയ്ക്കുകയോ ചെയ്യണം. ബിജുവേട്ടൻ ഭയങ്കര പ്രൊഫഷണലായിട്ടുള്ള ആളാണ്. അത് എനിക്ക് മനസിലായ ഒരു കാര്യമാണ്.


Source link

Back to top button