CINEMA

യുവഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി, വരൻ കലേഷ് ഗോവിന്ദൻ: ചിത്രങ്ങൾ പങ്കുവച്ച് താരം

യുവ ഗായികമാരിൽ ശ്രദ്ധേയായ ഗൗരി ലക്ഷ്മി വിവാഹിതയായി. കലേഷ് ഗോവിന്ദനാണ് വരൻ. സോഷ്യൽ മീഡിയയിലൂടെ ഗൗരി ലക്ഷ്മി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിവാഹചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്നടക്കം നിരവധി പേർ ആശംസകൾ നേർന്നു. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

വേറിട്ട ശബ്ദം കൊണ്ട് പുതുമുഖ ഗായകരിൽ ഏറ്റവും ശ്രദ്ധേയായ ഒരാളാണ് ഗൗരി ലക്ഷ്മി. സോഷ്യൽ മീഡിയയിൽ അടക്കം ഗൗരി ലക്ഷ്മിയുടെ പാട്ടുകൾ ഹിറ്റാണ്. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ ഷോകൾ ചെയ്യാൻ ഗൗരിക്ക് സാധിച്ചിട്ടുണ്ട്. ഗൗരി പാടിയ ‘അജിത ഹരേ ജയ’ എന്ന ഗാനം ഒരു സമയത്ത് ഇൻസ്റ്റഗ്രാമിൽ തരംഗം സൃഷ്ടിച്ചിരുന്നു.


Source link

Back to top button