CINEMA

റോഷൻ മാത്യു 26ന് അന്വേഷണം ആരംഭിക്കും ഉയിർ ടീസർ

റോഷൻ മാത്യു, ബൈജു സന്തോഷ്, രാഷസൻ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ വിനോദ് സാഗർ ,ശ്രുതി മേനോൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ ടീസർ പുറത്തിറങ്ങി. തികഞ്ഞ പൊലീസ് സ്റ്റോറിയുടെ ചലച്ചിത്രാവിഷ്കാരണമാണ്. പൂർണമായും റിയലിസ്‌റ്റിക്, ഇമോഷണൽ ക്രൈം ത്രില്ലർ ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രം മലബാറിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് അവതരണം. അതുല്യ ചന്ദ്രൻ , വിനീത് തട്ടിൽ, ഷാജു ശ്രീധർ, തമിഴ്, മലയാളം ഭാഷകളിൽ ശ്രദ്ധേയനായ ഹരീഷ് , ബോളിവുഡിലെ പ്രമുഖ താരങ്ങളായ സെയ്യാമി ഖേർ , മഹേഷ് ഷെട്ടി എന്നിവരോടൊപ്പം മാസ്റ്റർ ആര്യൻ എസ് പൂജാരി ,ബേബി മിത്രാ സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു . ഇൻസ്പക്ടർ അൻഷാദിന്റെ മുല കഥക്ക് ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്നാണ് തിരക്കഥ . ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം. കലാസംവിധാനം – സാബുറാം, മേക്കപ്പ് – പി.വി. ശങ്കർ, കോസ്റ്റ്യും – ഡിസൈൻ- അയിഷസഫീർസേട്ട്. ഷിബു ചക്രവർത്തി,സന്തോഷ് വർമ്മ എന്നിവരുടെ ഗാനങ്ങൾക്ക് മണികണ്ഠൻ അയ്യപ്പ ഈണം പകരുന്നു. വൗ സിനിമാമ്പിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ആണ് നിർമ്മാണം. ലൈൻ പ്രൊഡ്യൂസർ -നിഖിൽ.കെ. മേനോൻ. ജൂൺ 26ന് പ്രദർശനത്തിന് എത്തും. വിതരണം വൗ സിനിമാസ് , പി.ആർ. ഒ വാഴൂർ ജോസ്.


Source link

Back to top button