AUTO

കാറിന് ഇഷ്ട നമ്പർ ലഭിക്കാൻ 9.13 ലക്ഷം രൂപ!


പാലക്കാട് ∙ കാറിന് ഇഷ്ട നമ്പർ ലഭിക്കുന്നതിനായി കൊച്ചിയിലെ വ്യവസായ സ്ഥാപനം മുടക്കിയത് 9.13 ലക്ഷം രൂപ. പാലക്കാട് ആർടിഒ ഓഫിസിൽ നടന്ന ലേലത്തിലാണ് KL 09 BA 9999 എന്ന നമ്പറിനായി ഇത്രയും തുക സ്ഥാപനം മുടക്കിയത്.കേരളത്തിൽ നിലവിൽ ഫാൻസി നമ്പറിനു വേണ്ടി ഏറ്റവും കൂടുതൽ മുടക്കിയത് 46.24 ലക്ഷം രൂപയാണ്. 4 കോടി രൂപയുടെ ലംബോർഗിനി ഉറൂസായിരുന്നു കാർ. ജയിംസ് ബോണ്ട് കഥാപാത്രങ്ങളുടെ കോഡ് നമ്പറിനോടു ചേർന്നുനിൽക്കുന്ന KL 07 DG 0007 എന്ന നമ്പറാണ് കഴിഞ്ഞ വർഷം ഏപ്രിലിൽ എറണാകുളം ആർടിഒ ഓഫിസിൽ സ്വകാര്യ കമ്പനി മുടക്കിയത്.


Source link

Back to top button