NEWS

‘രക്ഷാപ്രവർത്തനം’; എസ്ഐടി അന്വേഷണം എഡിജിപി ഓഫിസിലേക്ക്; തല്ലിയൊതുക്കാൻ നിർദേശിച്ചോ?


ആലപ്പുഴ ∙ നവകേരള യാത്രയ്ക്കിടെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനും സുരക്ഷാസംഘവും കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിലെ എസ്ഐടി അന്വേഷണം തിരുവനന്തപുരത്തെ എഡിജിപി ഓഫിസിലേക്ക്. ആദ്യഘട്ട അന്വേഷണം അട്ടിമറിക്കാൻ എഡിജിപി ഓഫിസ് കേന്ദ്രീകരിച്ചു നടത്തിയ ശ്രമങ്ങളുടെ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണു ലക്ഷ്യം.മർദിച്ചെന്ന കേസ് നിലനിൽക്കില്ലെന്ന റഫർ റിപ്പോർട്ടാണ് ആദ്യ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചത്. പ്രതികൾക്കു ക്ലീൻ ചിറ്റ് നൽകിയ ഈ റിപ്പോർട്ട് എഡിജിപിയുടെ ഓഫിസാണു തയാറാക്കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പെൻഡ്രൈവിലാക്കി കൈമാറിയ കേസ് ഡയറി ഈ ഓഫിസിലെ രണ്ട് ഗ്രേഡ് എസ്ഐമാർ ചേർന്നു തിരുത്തി നൽകിയെന്നും എസ്ഐടിക്കു വിവരം ലഭിച്ചിരുന്നു.


Source link

Back to top button