BUSINESS
വീട്ടിലെ ഒറ്റമുറിയിൽ കുഞ്ഞൻ യന്ത്രം; ചെട്ടിക്കുളങ്ങരയിലെ 23കാരന്റെ ‘ഒട്ടിപ്പ്’ ബിസിനസ്; 12 ലക്ഷത്തിന്റെ വിൽപന

പഴയൊരു വീട്ടിലെ 100 ചതുരശ്രഅടി മുറിയിൽ ഒരു മെഷീൻ സ്ഥാപിച്ച് ബിസിനസ് ചെയ്യുന്ന ചെറുപ്പക്കാരൻ. ബിസിനസ് എന്നു വിളിക്കാൻ പോലുമാകില്ല. പക്ഷേ, സ്വന്തമായി തൊഴിലും നല്ല വരുമാനവും അതിൽനിന്നു നേടുന്നു എന്നതിലാണ് മിനേഷ് മധുക്കുട്ടൻ എന്ന ഇരുപത്തിമൂന്നുകാരൻ ശ്രദ്ധേയനാകുന്നത്. മാവേലിക്കരയ്ക്കടുത്ത് ചെട്ടികുളങ്ങരയിൽ ടേപ്പ് സ്മിത്ത് എന്റർപ്രൈസസ് (Tape Smith Enterprise) എന്ന പേരിലാണ് വ്യത്യസ്തമായ ഈ സംരംഭം പ്രവർത്തിക്കുന്നത്. എന്താണു ബിസിനസ്പാക്കിങ് മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്ന സെല്ലോ ടേപ്പ്, പാക്കിങ് ടേപ്പ്, മാസ്കിങ് ടേപ്പ് എന്നീ മൂന്നിനം ടേപ്പുകളാണ് നിർമിക്കുന്നത്. പെട്ടികൾ പാക്ക് ചെയ്യുന്നതിനും വിവിധ മേഖലകളിലുള്ള ഇൻസുലേഷനും എഴുത്തുകളും മറയ്ക്കുന്നതിനും ഉപയോഗിക്കുന്ന മാസ്കുകളും നിർമിക്കുന്നുണ്ട്. സ്വന്തമായി ഒരു തൊഴിൽ, നിശ്ചിതമായ ഒരു സ്ഥിരവരുമാനം എന്ന ലക്ഷ്യത്തോടെയാണ് മൂന്നു വർഷം മുൻപ് സ്ഥാപനം ആരംഭിച്ചത്. ബ്രൗൺ, വൈറ്റ് ടേപ്പുകളാണു പ്രധാനമായും െചയ്യുന്നത്. വ്യത്യസ്ത കളറുകൾക്കുള്ള അസംസ്കൃത വസ്തുക്കൾ ലഭിക്കുമെങ്കിലും ഇവിടത്തെ ആവശ്യക്കാർക്ക് വൈറ്റ്, ബ്രൗൺ ടേപ്പുകളോടാണ് താൽപര്യം. രണ്ടരലക്ഷം രൂപയുടെ നിക്ഷേപംഒരു സെല്ലോ ടേപ്പ് മേക്കിങ് മെഷീനാണ് ആകെ സ്ഥാപനത്തിലുള്ളത്. വീട്ടിലെ ഒരു ചെറിയ മുറിയാണ് ഇതിനായി ഉപയോഗിക്കുന്നത്. സിംഗിൾ ഫേസിൽ പ്രവർത്തിക്കാൻ കഴിയുന്ന മെഷീനായതിനാൽ പ്രത്യേക കണക്‌ഷൻ പോലും എടുക്കേണ്ടി വന്നില്ല. വീട്ടിലെ കണക്ടഡ് ലോഡിന്റെ 20 ശതമാനംവരെ വൈദ്യുതി ലഘുസംരംഭങ്ങൾക്ക് ഉപയോഗിക്കാമെന്ന വൈദ്യുത ബോർഡിന്റെ വ്യവസ്ഥയും ഗുണം ചെയ്തു. നിർമാണവും ഓർഡർ പിടിച്ചുള്ള വിൽപനയുമെല്ലാം നടത്തുന്നതു മിതേഷ്തന്നെ. ഉൽപന്നങ്ങൾ പാക്ക് ചെയ്യുന്നതിനു അമ്മ ഉഷ സഹായിക്കുന്നു. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസം. അസംസ്കൃത വസ്തു ഗുജറാത്തിൽ നിന്ന്
Source link


