NEWS
ബേക്കലിൽ കടലിൽ കുളിക്കുന്നതിനിടെ സുഹൃത്തുക്കളെ കാണാതായി; ഒരാളുടെ മൃതദേഹം കണ്ടെത്തി

കാസർകോട് ∙ ബേക്കൽ പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കോട്ടയം ചങ്ങനാശേരി സ്വദേശി അപ്പു ടി. ഏബ്രഹാമിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ചിത്താരി പുഴയുടെ അഴിമുഖത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബേക്കൽ തീരദേശ പൊലീസിനെ അറിയിക്കുകയായിരുന്നു. കാണാതായ അങ്കിത് ബാലുവിനായി (20) തിരച്ചിൽ തുടരുകയാണ്.ഇന്നലെ വൈകിട്ട് അഞ്ചരയോടെ റെഡ്മൂൺ ബീച്ചിൽ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് സംഭവം. ചങ്ങനാശേരിയിലെ ഒരു ബാറിൽ ജോലി ചെയ്തിരുന്ന ഇവർ ജോലി രാജിവച്ചശേഷം വിനോദയാത്രയ്ക്ക് എത്തിയതാണ്. സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയ യുവാക്കൾ ശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന അലൻ സോണി, അലൻ ദേവസ്യ എന്നിവർ രക്ഷപ്പെട്ടു.
Source link


