NEWS

ലക്ഷ്‌മിപ്രിയക്കും ഭർത്താവിനും വനിതാ എസ്‌ഐക്കുമെതിരെ കേസെടുക്കണം; അന്യായം ഫയൽ ചെയ്‌ത് അൻസിബ

കൊച്ചി: നടി ലക്ഷ്‌മിപ്രിയയ്‌ക്കെതിരെ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്‌‌ത് നടി അൻസിബ ഹസൻ. ലക്ഷ്‌മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെൽ എസ്‌ഐ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്യായം ഫയൽ ചെയ്‌തിരിക്കുന്നത്. തൃപ്പൂണിത്തുറ കോടതിയെയാണ് അൻസിബ സമീപിച്ചത്. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിനെത്തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്.

അൻസിബയുടെ പരാതി പൊലീസ് തള്ളിയ സാഹചര്യത്തിൽ പ്രതികരണവുമായി ലക്ഷ്‌മിപ്രിയ നേരത്തേ രംഗത്തെത്തിയിരുന്നു. ഇത്ര വേഗത്തിൽ അന്വേഷണം നടത്തി സത്യം കണ്ടെത്തിയ തൃക്കാക്കര എസിപിക്ക് നന്ദി. അൻസിബ വിചാരിച്ചാൽ തളരുന്ന ആളല്ല താനെന്നും അവർക്ക് പിന്നിൽ മത വർഗീയവാദികൾ ഉണ്ടെന്ന് സംശയിക്കുന്നതായും ലക്ഷ്‌മിപ്രിയ പറഞ്ഞിരുന്നു. അൻസിബ നൽകിയ പരാതിക്ക് പിന്നിൽ അജണ്ടയുണ്ട്. ജനുവരിയിൽ എല്ലാം അവസാനിച്ചതാണ്. അൻസിബയ്‌ക്കെതിരെ പത്ത് കോടി രൂപ മാനനഷ്‌ടം ഫയൽ ചെയ്യുമെന്നും ലക്ഷ്‌മിപ്രിയ പറഞ്ഞിരുന്നു.

തൃപ്പൂണിതുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്‌ഐക്കെതിരെയും നടി ലക്ഷ്‍മി പ്രിയക്കെതിരെയും അൻസിബ നൽകിയ പരാതിയിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കൊച്ചി കമ്മീഷ്‌ണർക്ക് റിപ്പോർട്ട്‌ നൽകിയിരുന്നു. ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തുടർനടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചു.


Source link
NEWS

Back to top button