LIFESTYLE
ഓട്ടത്തിനിടെ ഡിസ്പ്ളേയിൽ നോക്കേണ്ട, ‘പറഞ്ഞാൽ കേൾക്കുന്ന’ കിടിലൻ ഫീച്ചറുമായി ഏഥർ

കൊച്ചി : ഏഥർ എനർജി തങ്ങളുടെ ജൻ 3 മുതലുള്ള സ്കൂട്ടറുകൾക്കായി ‘വോയ്സ് ഓൺ ഏഥർ’ എന്ന പുതിയ വോയ്സ് ഇന്റർഫേസ് ഒ.ടി.എ അപ്ഡേറ്റിലൂടെ അവതരിപ്പിച്ചു. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വാഭാവിക ഭാഷയിൽ നൽകുന്ന ശബ്ദ നിർദേശങ്ങൾ മനസ്സിലാക്കി പ്രതികരിക്കുന്ന സംവിധാനമാണിത്. ഏഥർ ഹാലോ സ്മാർട്ട് ഹെൽമെറ്റ് അല്ലെങ്കിൽ അനുയോജ്യമായ ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴി റൈഡർമാർക്ക് ഡാഷ്ബോർഡിൽ സ്പർശിക്കാതെ തന്നെ വിവിധ ഫീച്ചറുകൾ നിയന്ത്രിക്കാനാകും.
ഭാവിയിൽ ഡിസ്പ്ലേയിലേക്ക് നോക്കേണ്ട ആവശ്യമില്ലാത്ത റൈഡിംഗ് അനുഭവമാണ് ലക്ഷ്യമിടുന്നതെന്ന് ഏഥർ എനർജിയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ തരുൺ മേത്ത വ്യക്തമാക്കി. സോഫ്റ്റ്വെയർ അധിഷ്ഠിത റൈഡിംഗ് അനുഭവങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിലേക്കുള്ള ഒരു പുതിയ ചുവടുവെപ്പായാണ് ഈ അപ്ഡേറ്റിനെ കമ്പനി വിലയിരുത്തുന്നത്.
Source link


