NEWS
3,125 ബസുകളിൽ ഇന്നു മുതൽ ‘ഇന്ദിര ഗ്യാരന്റി’; വിശദീകരണ യോഗങ്ങളും ഗൃഹസമ്പർക്കവും നടത്താൻ കോൺഗ്രസ്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ആദ്യമായി സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര അനുവദിക്കുന്ന, യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗാരന്റികളിൽ ഒന്നായ ‘പ്രിയദർശിനി’ ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് തമ്പാനൂരിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും. മന്ത്രി സി.പി.ജോൺ അധ്യക്ഷനാകും. ഉദ്ഘാടനശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ബസിൽ യാത്ര ചെയ്യും. തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽനിന്നു സെക്രട്ടേറിയറ്റ് വരെയാണു യാത്ര. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും.ആദ്യഘട്ടത്തിൽ 3,125 ഓർഡിനറി ബസുകളിലാണു പദ്ധതി നടപ്പാക്കുക. ഓർഡിനറി നിരക്കുള്ള സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്, പോയിന്റ് ടു പോയിന്റ്, ടൗൺ ടു ടൗൺ(ടിടി) ഓർഡിനറി ബസുകളിൽ സൗജന്യയാത്ര ലഭിക്കും.
Source link


