NEWS
മിസൈൽ വർഷം, നൊടിയിടയിൽ തകർന്നടിഞ്ഞു; ഹിസ്ബുല്ല ആസ്ഥാനം വ്യോമാക്രമണത്തിൽ തകർത്തെന്ന് ഇസ്രയേൽ – വിഡിയോ

ബെയ്റൂട്ട്∙ ബെയ്റൂട്ടിന്റെ തെക്കൻ മേഖലയിലെ ഹിസ്ബുല്ല ആസ്ഥാനം വ്യോമാക്രമണത്തിൽ തകർത്തെന്ന് ഇസ്രയേൽ. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമായ എക്സിലൂടെ ഇസ്രയേൽ വ്യോമസേന പുറത്തുവിട്ടു. ദാഹിയ മേഖലയിലെ കെട്ടിടം ഇസ്രയേലിന്റെ ആക്രമണത്തിൽ തകരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപ്പാർട്ട്‌മെന്റിന് സമീപമുള്ള റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്ന സമയത്താണ് ആക്രമണം നടന്നത്. വാഹനങ്ങളിൽ ഏതെങ്കിലും ആക്രമണത്തിൽപ്പെട്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആക്രമണത്തിന് പിന്നാലെ കെട്ടിടത്തിൽ നിന്ന് പുകയും പൊടിയും ഉയരുകയും റോഡിലാകെ അവശിഷ്ടങ്ങൾ നിറയുകയും ചെയ്തു. ഹിസ്ബുല്ല തങ്ങളുടെ ആസ്ഥാമായി ഉപയോഗിച്ചിരുന്നത് ഈ കെട്ടിടമാണെന്ന് വിഡിയോ പങ്കുവച്ചുകൊണ്ട് ഇസ്രേയൽ വ്യോമസേന കുറിച്ചു.
Source link


