NEWS

രാജ്യസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ ഹർജി കോടതി തള്ളി


ന്യൂഡല്‍ഹി∙ മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പ് ഹർജിയായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി പറഞ്ഞു. ഫലപ്രഖ്യാപനം വന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടൽ നടത്തുന്നില്ലെന്നും കോടതി പറഞ്ഞു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മൗനം പാലിച്ചെന്ന് മീനാക്ഷിയുടെ അഭിഭാഷകൻ വാദിച്ചു.തിരഞ്ഞെടുപ്പു നടപടികൾ സ്റ്റേ ചെയ്യണമെന്നും ഫലപ്രഖ്യാപനം തടയണമെന്നുമുള്ള ആവശ്യം സുപ്രീം കോടതി ഇന്നലെ നിരസിച്ചിരുന്നു. ഇതിനു പിന്നാലെ, മധ്യപ്രദേശിലെ 3 സീറ്റിലും ബിജെപി എതിരില്ലാതെ ജയിച്ചതായി റിട്ടേണിങ് ഓഫിസർ പ്രഖ്യാപനവും നടത്തിയിരുന്നു.


Source link

Back to top button