NEWS

700 കോടി തട്ടിപ്പ്: കുറ്റവിമുക്തരാക്കിയെന്ന വ്യാജ റിപ്പോർട്ടുമായി പത്രസമ്മേളനം


കൊച്ചി∙ യുഎസ് ആയുധനിർമാണ വ്യാജകരാറിന്റെ മറവിൽ 700 കോടി രൂപയുടെ തട്ടിപ്പു പുറത്തുവന്നതിനു ശേഷവും കമ്പനിയെ വെള്ളപൂശി നിക്ഷേപകരെയും പൊതുജനങ്ങളെയും കബളിപ്പിക്കാൻ വിപിവിവി കമ്പനി മറയാക്കിയ ഡൽഹി കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടും വ്യാജം. പരാതിക്കാർ വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചപ്പോൾ ഡൽഹി പൊലീസ് നൽകിയ മറുപടിയിൽ നിന്നാണ് കമ്പനി അധികൃതർ പുറത്തുവിട്ട റിപ്പോർട്ട് വ്യാജമെന്നു വ്യക്തമായത്. തട്ടിപ്പിന്റെ വാർത്തകൾ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണു അന്വേഷണം നടത്തിയ ഡൽഹി പൊലീസ് വിപിവിവി കമ്പനിയെ കുറ്റവിമുക്തരാക്കിയെന്ന വ്യാജ റിപ്പോർട്ട് കേസിലെ മുഖ്യപ്രതികളായ കൊല്ലം സ്വദേശി വെങ്കിട്ട വെങ്കിട്, അക്വീൽ അഹമ്മദ്, നാവിക ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി നിക്ഷേപകരെ കബളിപ്പിച്ച രാജൻ മാലിക് എന്നിവർ ചേർന്നു പുറത്തുവിട്ടത്.ഡൽഹി പ്രസ് ക്ലബ്ബിൽ കഴിഞ്ഞ അ‍ഞ്ചിനാണ് ഇവർ പത്രസമ്മേളനം നടത്തി കുറ്റവിമുക്തരായി സ്വയം പ്രഖ്യാപിച്ചത്.


Source link

Back to top button