സ്റ്റൈലിഷ് ലുക്കിൽ മഞ്ജിമ

അതിസുന്ദരിയായി സ്റ്റൈലിഷ് ലുക്കിൽ മലയാളത്തിന്റെ പ്രിയ താരം മഞ്ജിമ. സോഷ്യൽ മീഡിയയിലൂടെ വളരെ അധികം ബോഡി ഷെയ്മിങ്ങിന് മഞ്ജിമ ഇരയായിട്ടുണ്ട്. എന്നാൽ അതിനെ എല്ലാം വളരെ ബോൾഡായി തരണം ചെയ്തു മഞ്ജിമ.
ബാലതാരമായി സിനിമയിലേക്ക് വന്ന താരം ആണ് മഞ്ജിമ.
നിവിൻ പോളിയുടെ നായികയായി ഒരു വടക്കൻ സെൽഫിയിലൂടെയാണ് തിരിച്ചുവരവ്. നിവിൻപോളി - ഉണ്ണിമുകുന്ദൻ ചിത്രം മിഖായേൽ ആണ് മറ്റൊരു പ്രധാന ചിത്രം .
തമിഴ്നടൻ ഗൗതം കാർത്തിക്കുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേളയിലാണ് മഞ്ജിമ.
ജീവിതത്തിലെ എല്ലാ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്.
മഞ്ജിമയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നു.
Source link


