NEWS
സ്വകാര്യ ബസ് പാഞ്ഞെത്തി; മുട്ടിലിഴയുന്ന കുഞ്ഞിനെ കണ്ടതോടെ ചവിട്ടി നിർത്തി രക്ഷപ്പെടുത്തി – വിഡിയോ

മലപ്പുറം ∙ മുട്ടിലിഴയുന്ന പ്രായമുള്ള കുട്ടിയെ നടുറോഡിൽ കണ്ടതോടെ സ്വകാര്യ ബസ് ഡ്രൈവർ വാഹനം ചവിട്ടി നിർത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. മലപ്പുറം പുതിയേടത്തുപറമ്പ് – ഫറൂഖ് റൂട്ടിൽ ഓടുന്ന സഫ മർവ ബസിലെ ഡ്രൈവർ രാമചന്ദ്രനും കണ്ടക്ടർ നവാസും ആണ് കുഞ്ഞിനെ രക്ഷപ്പെടുത്തി വീട്ടിൽ എത്തിച്ചത്. കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റത്ത് ബസ് എത്തിയപ്പോഴായിരുന്നു സംഭവം. സമീപത്തെ റമീസിന്റെ മകനാണ് ഇഴഞ്ഞ് റോഡിലെത്തിയത്. വാഹനം വലിയ വളവിലേക്ക് കടക്കവുന്നതിനിടെയാണ് പെട്ടെന്ന് ഡ്രൈവർ രാമചന്ദ്രൻ കുഞ്ഞിനെ കണ്ട് വാഹനം നിർത്തിയത്. മറ്റു വാഹനങ്ങൾ വരുന്നതിന് മുൻപ് കണ്ടക്ടർ വേഗത്തിൽ ഓടിയിറങ്ങി കുഞ്ഞിനെ റോഡിൽ നിന്ന് വാരിയെടുക്കുകയായിരുന്നു. 50 മീറ്റർ അകലെയുള്ള വീട്ടിൽ നിന്നാണ് കുട്ടി റോഡിൽ എത്തിയത്. വീട്ടുകാർ കുഞ്ഞ് വന്നത് കണ്ടിരുന്നില്ല.
Source link


