NEWS
എംഎസ്‌സി എൽസയിലെ 3 നാവികർക്ക് നാട്ടിലേക്ക് പോകാം; ക്യാപ്റ്റൻ കേരളത്തിൽ തുടരണമെന്ന് ഹൈക്കോടതി

കൊച്ചി ∙ കേരള തീരത്ത് അറബിക്കടലിൽ മുങ്ങിയ കപ്പൽ എംഎസ്‍സി എൽസ 3യിലെ 3 നാവികർക്ക് നാട്ടിൽ പോകാൻ അനുമതി നൽകി ഹൈക്കോടതി. എന്നാൽ കപ്പലിന്റെ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള നാലു പേർ കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾക്കായി ഇവിടെ തുടരാനും ഹൈക്കോടതി നിർദേശിച്ചു. കപ്പലപകടവുമായി ബന്ധപ്പെട്ട് കപ്പലിലെ ജീവനക്കാർക്ക് രാജ്യം വിടാൻ അനുമതി നല്‍കരുതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ഹൈക്കോടതിയിൽ ഇന്ന് അറിയിച്ചു. കപ്പലിന്റെ ക്യാപ്റ്റൻ ഇവാനോവ് അലക്സാണ്ടർ ഉൾപ്പെടെയുള്ള ജീവനക്കാർ നൽകിയ ഹർജി നിയപരമായി നിലനിൽക്കില്ലെന്നും കേന്ദ്ര സർക്കാർ അഭിഭാഷകർ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അതിനിടെ, കപ്പൽ മുങ്ങിയതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും കേസ് നടപടികളിൽ നിന്ന് ഒഴിവാക്കി തരണമെന്നും അദാനി വിഴിഞ്ഞം പോർട്സ് ഇന്ന് കോടതിയിൽ വ്യക്തമാക്കി.∙ 3 പേർക്ക് പോകാം, ക്യപ്റ്റൻ ഉൾപ്പെടെ തുടരട്ടെ∙ വിഴിഞ്ഞം തുറമുഖത്തിന് പാളിയിട്ടില്ലെന്ന് സിഇഒ
Source link


