CINEMA

മിനിറ്റുകൾക്ക് വേണ്ടി പൊടിക്കുന്നത് അഞ്ച് കോടി, ഐറ്റം ഡാൻസിൽ നായികമാരുടെ പ്രതിഫലം ഞെട്ടിക്കും; ഒന്നാമത് ആര്?

സിനിമയിലെ ഐറ്റം ഡാൻസുകൾക്ക് ചുവടുവയ്ക്കാൻ പ്രശസ്ത നടിമാർ എത്തുന്നത് അത്ര പുതുമയുള്ള കാര്യമല്ല. അത്തരത്തിൽ ഹിറ്റായ നിരവധി ഗാനങ്ങൾ ഉണ്ട്. എന്നാൽ ഈ ഗാനരംഗത്തിൽ അഭിനയിക്കാൻ നടിമാർ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഗ്ലാമറസും സ്റ്റെലിംഗും നിറഞ്ഞ ഈ ഗാനരംഗങ്ങൾക്ക് നടിമാർക്ക് എത്രരുപ പ്രതിഫലം ലഭിച്ചിട്ടുണ്ടെന്ന് നോക്കാം.

കരീന കപൂറിന്റെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഐറ്റം ഡാൻസാണ് ‘ഹൽക്കത്ത് ജവാനി’. ‘ഹീറോയിൻ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനം ചിത്രീകരിച്ചത്. ഈ ഒരു ഗാനരംഗത്തിലെ പ്രകടനത്തിന് കരീന ഏകദേശം അഞ്ചുകോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ട്.

മലയാളികൾക്ക് അടക്കം പ്രിയങ്കരമായ ഗാനമാണ് നടി കത്രീന കെെഫിന്റെ ‘ചിക്‌നി ചമേലി’. കത്രീന കെെഫിന്റെ ഉജ്ജ്വല പ്രകടനം ഈ ഐറ്റം ഡാൻസിൽ കാണാം. ‘അഗ്നിപഥ്’ എന്ന സിനിമയിലെതാണ് ഗാനം. ഈ ഗാനത്തിനായി കത്രീന രണ്ട് കോടി രൂപ പ്രതിഫലമായി വാങ്ങിയെന്നാണ് റിപ്പോർട്ട്.

നടി സണ്ണി ലിയോണിന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു ‘ബേബി ഡോൾ’ എന്ന ഗാനം. ‘രാഗിണി എംഎംഎസ് 2’ എന്ന ചിത്രത്തിലെ ഗാനമാണിത്. 2010ൽ പുറത്തിറങ്ങിയ ഈ ഗാനത്തിൽ ചുവട്‌ വയ്ക്കാൻ ഏകദേശം മൂന്ന് കോടി രൂപയാണ് സണ്ണി ലിയോൺ വാങ്ങിയത്.

2024ൽ ഹിറ്റായ ഗാനമാണ് ‘ആജ് കി രാത്ത്’. സ്ത്രീ 2 എന്ന സിനിമയിലെ ഈ ഗാനത്തിന് ചുവടുവച്ചിരിക്കുന്നത് നടി തമന്നയാണ്. ഒരുകോടി രൂപയാണ് ഈ ഗാനത്തിന് പ്രതിഫലമായി തമന്നയ്ക്ക് ലഭിച്ചത്.

അല്ലു അർജുൻ ചിത്രം പുഷ്പയിലെ ഐറ്റം ഡാൻസ് ‘ഊ അന്തവാ’ അറിയാത്ത ഇന്ത്യക്കാരില്ല. നടി സമന്താ റൂത്ത് പ്രഭുവാണ് ഇതിന് ചുവടുവച്ചിരിക്കുന്നത്. ഈ ഗാനത്തിന് ഏകദേശം അഞ്ചുകോടി രൂപയാണ് നടി വാങ്ങിയതെന്നാണ് റിപ്പോർട്ട്.


Source link

Back to top button