NEWS

നാട്ടിലെ വീട്ടുവാടക: പ്രവാസിക്ക് കിട്ടിയത് എട്ടിന്റെ പണി; മലയാളിയുടെ പണം അപ്രത്യക്ഷമായ വഴി!


ദുബായ്∙ ഡിജിറ്റൽ ഇടപാട് ചതിച്ചു, യുഎഇയിൽ ജോലി ചെയ്യുന്ന മലയാളി പ്രവാസിയുടെ നാട്ടിലെ വീട്ടുവാടക പോയത് മറ്റൊരാളുടെ അക്കൗണ്ടിലേയ്ക്ക്. എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിങ്ങിൽ ജോലി ചെയ്യുന്ന എറണാകുളം പെരുമ്പാവൂർ സ്വദേശി സുനിൽകുമാർ ആണ് പരാതിക്കാരൻ.കഴിഞ്ഞ മേയ് 16നാണ് സംഭവം. കഴിഞ്ഞ 20 വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന സുനിൽകുമാറിന്റെ നാട്ടിലെ വാടക വീടിന്റെ മാസവാടക തുകയായ 12,000 രൂപ മൊബൈൽ നമ്പർ വഴിയുള്ളേ പേടിഎം ഇടപാടിൽ മുൻ ഉടമയുടെ അക്കൗണ്ടിലേക്ക് മാറിപ്പോയവുകയായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇദ്ദേഹം നിയമപരമായി ഉപയോഗിച്ചുവരുന്ന മൊബൈൽ നമ്പറിലേക്ക് അയച്ച പണമാണ്, ഈ നമ്പറുമായി നേരത്തെ ബന്ധിപ്പിച്ചിരുന്ന പഴയ ഉടമ അശ്വതി എന്നയാളുടെ അക്കൗണ്ടിലേക്ക് എത്തിയത്. നിലവിൽ യുഎഇയിൽ ആയതിനാൽ നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകാൻ സാധിക്കാത്ത സാഹചര്യമാണ്. എങ്കിലും ബന്ധപ്പെട്ട അധികാരികൾക്കും സൈബർ വിഭാഗത്തിനും സുനിൽകുമാർ പരാതി കൈമാറിയിട്ടുണ്ട്. ഡിജിറ്റൽ ഇടപാട് സ്ഥാപനത്തിൽ നിന്നും ബാങ്ക് അധികൃതരിൽ നിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിച്ച്, തുക നിലവിൽ കൈവശം വച്ചിരിക്കുന്ന വ്യക്തിയെ കണ്ടെത്തി പണം അടിയന്തരമായി തിരികെ ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് അഭ്യർഥന. ഇതോടൊപ്പം ഡിജിറ്റൽ ഇടപാടിലൂടെ പണം കൈമാറ്റം ചെയ്യുമ്പോൾ അതീവ സൂക്ഷ്മത പാലിക്കണമെന്ന് മുന്നറിയിപ്പും നൽകുന്നു.


Source link

Back to top button