NEWS
പൊലീസിനെതിരെ അക്രമം, ഭീഷണി, വാഹനങ്ങളിൽ ഇടിപ്പിച്ചു: ഇത്രയൊക്കെയേ ചെയ്തുള്ളൂ!

മങ്കട∙ ഗോവയിൽനിന്നു പെരിന്തൽമണ്ണ ബവ്റിജസ് ഗോഡൗണിലേക്കു മദ്യവുമായി വന്ന ലോറി ഗോഡൗണിന്റെ മതിലും ഗേറ്റും ഇടിച്ചുതെറിപ്പിക്കുകയും പൊലീസ് വാഹനം ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഇടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ ഡ്രൈവറെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് മാനന്തവാടി വിമല നഗറിൽ പൊന്നാട്ടിൽ ഡോണിഷിനെ (38) ആണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. ഗോഡൗണിൽ ലോറികൾ ക്യൂ പാലിക്കണം എന്നത് അംഗീകരിക്കാൻ തയാറാകാതെയാണ് ഡോണിഷ് മതിലിലും ഗേറ്റിലും ഇടിപ്പിച്ചത്. ലോഡ് ഇറക്കാതെ പെരിന്തൽമണ്ണയിൽനിന്നു പുറപ്പെട്ട ലോറി പാണ്ടിക്കാട്ട് ഏതാനും വാഹനങ്ങളെ ഇടിച്ചു. വിവരമറിഞ്ഞ് ലോറി തടയാൻ എത്തിയ മേലാറ്റൂർ പൊലീസിന്റെ വാഹനം പ്രതി ഇടിച്ചുതകർക്കുകയും ചെയ്തു. തുടർന്ന് പാണ്ടിക്കാട്, മേലാറ്റൂർ, മഞ്ചേരി, മങ്കട പൊലീസിന്റെ നേതൃത്വത്തിൽ മങ്കടയിൽ വച്ച് വാഹനം തടയാൻ ശ്രമിച്ചെങ്കിലും കുറുകെ ഇട്ട വാഹനങ്ങളെ മറികടന്ന് പോകാൻ ഇയാൾ ശ്രമിച്ചു.
Source link


