AUTO

കൂടുതൽ മൈലേജും പുത്തൻ ഫീച്ചറുകളുമായി സൂപ്പർ സ്‌പ്ലെൻഡർ എക്‌സ്‌ടെക് 2.0 വിപണിയിൽ!


ജനപ്രിയ 125 സിസി ബൈക്കുകളുടെ നിരയിലേക്ക് പുത്തന്‍ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എക്‌സ്‌ടെക് 2.0 അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്. ഡിസൈനില്‍ ചെറിയ മാറ്റങ്ങളും കൂടുതല്‍ മികച്ച ഇന്ധനക്ഷമതയും പുത്തന്‍ ഫീച്ചറുകളുമായാണ് സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എക്‌സ്‌ടെക് 2.0യുടെ വരവ്. ഹീറോയുടെ തന്നെ ഗ്ലാമര്‍, ഗ്ലാമര്‍ എക്‌സ്, എക്‌സ്ട്രീം 125ആര്‍ എന്നിവ നിര്‍മിച്ചിരിക്കുന്ന 125സിസി പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എക്‌സ്‌ടെക് 2.0യേയും ഒരുക്കിയിരിക്കുന്നത്. ഫീച്ചറുകളിലും ഡിസൈനിലും ചെറിയ മാറ്റങ്ങളോടെയാണ് ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എക്‌സ്‌ടെക് 2.0യുടെ വരവ്. സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ മോഡലുകളില്‍ ആദ്യമായി ഹസാഡ് ലൈറ്റുകളും ഹീറോ പുതിയ എക്‌സ്‌ടെകില്‍ അവതരിപ്പിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും യുഎസ്ബി ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ടും പുതിയ മോഡലിലും തുടരുന്നു. സ്‌റ്റൈലിങില്‍ ഡ്യുവല്‍ ടോണ്‍ ഗ്രാഫിക്‌സ്, എക്‌സ്‌ടെക് 2.0 ബാഡ്ജിങ്, 3ഡി എംബ്ലം, സ്റ്റിച്ചിങോടു കൂടിയ ഡ്യുവല്‍ ടെക്‌സ്‌ചേഡ് സീറ്റ്, റിം ടേപ്പുകള്‍ എന്നിവയാണ് പ്രധാനം. അഞ്ച് നിറങ്ങളില്‍ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എക്‌സ്‌ടെക് 2.0 ലഭ്യമാണ്. ഗ്ലോസി ബ്ലാക്ക്, കാന്‍ഡി ബ്ലേസിങ് റെഡ്, മാറ്റ് ആക്‌സിസ് ഗ്രേ, മാറ്റ് നെക്‌സസ് ബ്ലൂ, മാറ്റ് ചെസ്റ്റ്‌നട്ട് ബ്രൗണ്‍ എന്നിവയാണ് പുത്തന്‍ എക്‌സ്‌ടെക്കിലെ നിറങ്ങള്‍. വാഹനത്തിന്റെ വിലയിലും ഹീറോ സര്‍പ്രൈസ് ഒളിപ്പിച്ചിട്ടുണ്ട്. നിലവില്‍ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എക്‌സ്‌ടെക് ഫ്രണ്ട് ഡിസ്‌ക്‌ബ്രേക്ക് പതിപ്പിന് 88,044 രൂപയായിരുന്നു വിലയെങ്കില്‍ പുതിയ എക്‌സ്‌ടെക് 2.0 ഹീറോ നല്‍കുന്നത് 86,500(എക്‌സ് ഷോറൂം) രൂപക്കാണ്.


Source link

Back to top button