LIFESTYLE

വീട്ടിൽ ഏറ്റവും അശ്രദ്ധമായി ഉപയോഗിക്കുന്നത് ടവൽ ആകാം; ഈ തെറ്റുകൾ ഒഴിവാക്കുക


ധരിക്കുന്ന വസ്ത്രം അൽപമൊന്ന്  മുഷിഞ്ഞാൽ അത് അലക്കി ഉണക്കാതെ വീണ്ടും ഉപയോഗിക്കാൻ മനസ്സുവരാത്തവരാണ് കൂടുതലും. എന്നാൽ നിത്യോപയോഗമുള്ള വസ്തുക്കളുടെ കൂട്ടത്തിൽ പതിവായി കഴുകാൻ പലരും മറന്നുപോകുന്ന ഒന്നുണ്ട്. ടവലുകൾ. ശരീരം വൃത്തിയാക്കിയ ശേഷം തുടയ്ക്കുന്ന ടവലുകൾ അടിക്കടി കഴുകേണ്ടതുണ്ടോ എന്ന് സംശയിച്ച് അത് മാറ്റിവയ്ക്കുന്നവരുമുണ്ട്. ടവലുകൾ കൃത്യമായി കഴുകേണ്ട ചില സാഹചര്യങ്ങൾ നോക്കാം.* വ്യായാമത്തിന് ശേഷം ശരീരത്തിലെ വിയർപ്പ് തുടച്ചുനീക്കാൻ ഉപയോഗിക്കുന്ന ടവലുകൾ നിർബന്ധമായും ഓരോ ഉപയോഗത്തിന് ശേഷവും കഴുകി വൃത്തിയാക്കണം. ജിമ്മിലേക്ക് കൊണ്ടുപോയി ഉപയോഗിക്കുന്ന ടവലാണെങ്കിൽ അത് തിരികെ ബാഗിനുള്ളിൽ നനവോടെ മടങ്ങിയിരിക്കുന്ന സാഹചര്യം പൂപ്പലും ബാക്ടീരിയയും വളരാൻ അവസരം ഒരുക്കും. അതിനാൽ അവ വൃത്തിയായി കഴുകി വെയിലത്ത് ഉണക്കിയെടുക്കുക.* ഏതെങ്കിലും അസുഖം ബാധിച്ച അവസ്ഥയിൽ ഉപയോഗിച്ച ടവലുകൾ കഴുകാതെ രണ്ടാമത് ഉപയോഗിക്കരുത്.  രോഗങ്ങൾ കുടുംബാംഗങ്ങൾക്കിടയിൽ പകരുന്നതിന് ഇത് കാരണമാകും. * വിയർപ്പിന് പുറമേ ശരീരദ്രവങ്ങൾ ടവൽ ഉപയോഗിച്ച് തുടച്ചു നീക്കിയിട്ടുണ്ടെങ്കിൽ അവ കഴുകാതെ പിന്നീട് ഒരു കാരണവശാലും ഉപയോഗിക്കരുത്. അതേപോലെ മുറിവുകളിലോ ചൊറിഞ്ഞതുമൂലം ഉണ്ടായ പാടുകളിലോ ടവൽ ഉപയോഗിച്ച് തുടച്ചശേഷം അത് വൃത്തിയായി കഴുകി ഉണക്കിയെടുക്കണം. * ടവലുകളിൽ നിന്നും മുഷിഞ്ഞ ഗന്ധം വരുന്നുണ്ടെങ്കിൽ അത് കഴുകി വൃത്തിയാക്കാതെ ഉപയോഗിക്കരുത്. ഫംഗസുകൾ പെരുകിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് മുഷിഞ്ഞ ഗന്ധം നൽകുന്നത്. ഇത്തരം ടവലുകൾ ചൂടുവെള്ളത്തിൽ കഴുകി എടുക്കാൻ ശ്രദ്ധിക്കുക. * ഉപയോഗിക്കാത്ത നിലയിലാണെങ്കിലും ഈർപ്പമുള്ള അന്തരീക്ഷത്തിലാണ് സൂക്ഷിച്ചിരിക്കുന്നതെങ്കിൽ ബാക്ടീരിയയും ഫംഗസും ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. അതിനാൽ കൃത്യമായ ഇടവേളകളിൽ ടവലുകൾ കഴുകി ഉണക്കി വയ്ക്കുക. 


Source link

CINEMA

lCINEMA

Back to top button