NEWS
ഒടുവിൽ പിണറായി ഇടപെട്ടു, ബിനീഷ് കോടിയേരി വീണ്ടും പാർട്ടിയിൽ; അംഗത്വം പുതുക്കി നൽകി സിപിഎം

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകി. മൂന്നു വർഷത്തിനു ശേഷമാണ് അംഗത്വം പുതുക്കി നൽകുന്നത്. പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ ഇടപെട്ടാണ് അംഗത്വം പുതുക്കി നൽകിയതെന്നാണ് വിവരം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പിണറായി നിർദേശം നൽകുകയായിരുന്നു. തിങ്കളാഴ്ചയാണ് അംഗത്വം പുതുക്കിയത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലാണ് ബിനീഷിനെ ഉൾപ്പെടുത്തിയത്. നേരത്തെ, നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. ലഹരികേസിൽ അകപ്പെട്ടതോടെയാണ് ബിനീഷ് കോടിയേരിയെ അംഗത്വത്തിൽ നിന്ന് നീക്കിയത്. 2023 ൽ ബിനീഷ് കേസിൽ നിന്ന് പൂർണമായും കുറ്റവിമുക്തനായിരുന്നു. എസ്എഫ്‌ഐ അംഗമായിരിക്കേയാണ് ബിനീഷിന് സിപിഎം അംഗത്വം ലഭിക്കുന്നത്. എകെജി സെന്ററിലാണ് അംഗത്വമുണ്ടായിരുന്നത്.
Source link


