NEWS

പെരുന്നാൾ ദിനത്തിൽ ഉമ്മയ്ക്കരികിൽ അബ്ദുൽ റഹീം; 20 വർഷത്തെ ജയിൽവാസത്തിനുശേഷം ജന്മനാട്ടിൽ


ഫറോക്ക് ∙ സൗദിയിൽ ജയിൽമോചിതനായ അബ്ദുൽ റഹീം നാട്ടിലെത്തി. പുലർച്ചെ റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. ഇന്ത്യൻ എംബസി അനുവദിച്ച താൽക്കാലിക പാസ്പോർട്ട് ഉൾപ്പെടുത്തി നൽകിയ അപേക്ഷ പ്രകാരം കഴിഞ്ഞ ദിവസമാണ് എക്സിറ്റ് വീസയിൽ സൗദി അധികൃതർ ഒപ്പുവച്ചത്. 2024 ജൂലൈ രണ്ടിനു ദയാധനം സ്വീകരിച്ച് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയെങ്കിലും പബ്ലിക് റൈറ്റ്സ് കേസിലെ 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കാതെ പുറത്തിറങ്ങാൻ സാഹചര്യമുണ്ടായിരുന്നില്ല.കോടമ്പുഴയിലെ തറവാടു വീടായ സീനത്ത് മൻസിലിലേക്കാണു റഹീം എത്തുക. ഇപ്പോൾ സഹോദരൻ നസീറിന്റെ വീട്ടിൽ കഴിയുന്ന ഉമ്മ ഫാത്തിമ തറവാട്ടിലേക്കു താമസം മാറും.


Source link

Back to top button