test del 5 copy of del 3

വയോജനക്ഷേമം സി.പി. ജോണിന് നൽകിയേക്കും; യുഡിഎഫിൽ ധാരണ


തിരുവനന്തപുരം ∙ യുഡിഎഫ് സർക്കാരിനു കീഴിൽ പുതുതായി നിലവിൽ വന്ന വയോജന ക്ഷേമ വകുപ്പ് സി.പി. ജോണിനു നൽകാൻ ധാരണ. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. വി.ഡി. സതീശൻ മന്ത്രിസഭയുടെ വകുപ്പ് വിഭജന ചർച്ചകൾ പൂർത്തിയാക്കി ഗവർണർ വിജ്ഞാപനം ഇറക്കിയെങ്കിലും വയോജനക്ഷേമ വകുപ്പ് ആര് കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. ആദ്യ മന്ത്രിസഭായോഗത്തിൽ വകുപ്പ് രൂപീകരിക്കാൻ തീരുമാനമെടുത്തിരുന്നു. വയോജനക്ഷേമ വകുപ്പ് കൂടി സിഎംപിക്ക് ലഭിക്കുന്നതോടെ ഇന്ദിര ഗ്യാരന്റിയെന്ന പേരിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചിന പദ്ധതികളിൽ സുപ്രധാനമായ രണ്ട് പദ്ധതികളും നടപ്പാക്കേണ്ട ചുമതല സി.പി. ജോണിലേക്ക് വന്നുചേരും. കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്രയും നടപ്പാക്കേണ്ടത് ഗതാഗതമന്ത്രിയായ സി.പി. ജോണാണ്. ജൂൺ 15 മുതലാണ് വനിതകൾക്ക് സൗജന്യയാത്ര. 


Source link

Back to top button