test del 5 copy of del 3
നോർവേയിൽ ചോദ്യവുമായി മാധ്യമപ്രവർത്തക, അവഗണിച്ച് നടന്നകന്ന് മോദി; വിവാദം

ന്യൂഡൽഹി ∙ യൂറോപ്പ് സന്ദർശനത്തിനിടെ നോർവേയിൽ മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകാത്തതിനെച്ചൊല്ലി വിവാദം. ഓസ്ലോയിൽ നോർവേയുടെ പ്രധാനമന്ത്രിക്കൊപ്പം മോദി എത്തിയപ്പോഴാണ് മാധ്യമപ്രവർത്തകയായ ഹെല്ല ലിങ്ങിന്റെ ചോദ്യം അവഗണിച്ചു മോദി നടന്നകന്നത്. ഇതിന്റെ വിഡിയോ അവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വിവാദമായി. മോദി കയറിയ ലിഫ്റ്റിനു സമീപവും ചോദ്യവുമായി ഹെല്ല എത്തിയെങ്കിലും സുരക്ഷാഉദ്യോഗസ്ഥർ തടഞ്ഞു.അതിനിടെ, മോദിയുടെ നോർവേ സന്ദർശനത്തിന് ഗൗതം അദാനിയുമായി ബന്ധമുണ്ടോയെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. നോർവീജിയൻ പെൻഷൻ ഫണ്ടിന്റെ വിലക്കുപട്ടികയിൽനിന്ന് അദാനിയെ ഒഴിവാക്കണമെന്ന ആവശ്യം നോർവേ അംഗീകരിച്ചോ എന്നായിരുന്നു ചോദ്യം.
Source link

