NATIIONAL

‘ജീവിതത്തിലെ മോശം ഘട്ടത്തിലൂടെയാണ് കടന്നുപോയത്, ആ സമയത്ത് ഒപ്പംനിന്നു’: ചെഹലുമായുള്ള ഡേറ്റിങ് ഗോസിപ്പിനെക്കുറിച്ച് ആർജെ മഹ്‌വാഷ്


മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലുമായി ബന്ധപ്പെടുത്തിയുള്ള ഡേറ്റിങ് അഭ്യൂഹങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് നടിയും മുൻ റേഡിയോ ജോക്കിയുമായ ആർജെ മഹ്‌വാഷ്. താരത്തിന്റെ ജീവിതത്തിലെ ഒരു പ്രയാസകരമായ ഘട്ടത്തിൽ താൻ അദ്ദേഹത്തിനൊപ്പം നിന്നെന്നും തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നെന്നും മഹ്‍വാഷ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ചെഹലുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നും വിവാഹമോചനത്തിനു ശേഷം താൻ അദ്ദേഹത്തിനു മാനസിക പിന്തുണ നൽകിയെന്നും മഹ്‌വാഷ് പറഞ്ഞു. ‘‘ഇല്ല, അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. ഞാൻ സൗഹൃദങ്ങൾക്ക് വലിയ വില കൽപ്പിക്കുന്നു, ആ സമയത്ത് അദ്ദേഹത്തിന് ഒരു നല്ല സുഹൃത്തിനെ ആവശ്യമുണ്ടായിരുന്നു. അദ്ദേഹം വളരെ മോശം ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോയിരുന്നത്. എനിക്ക് കഴിയുന്നത്ര ഞങ്ങൾ അദ്ദേഹത്തെ പിന്തുണച്ചു.’’– ഡേറ്റിങ് ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോൾ മഹ്‌വാഷ് പറഞ്ഞു.ഉത്തർപ്രദേശിലെ അലിഗർ സ്വദേശിയാണ് ആർജെ മഹ്‌വാഷ്. മഹ്‌വാഷ് എമു എന്നാണ് യഥാർഥ പേര്. സമൂഹമാധ്യമ ഇൻഫ്ലുവൻസറായ മഹ്‌വാഷ് പ്രാങ്ക് വിഡിയോകളിലൂടെയാണ് ശ്രദ്ധനേടുന്നത്. റേഡിയോ മിർച്ചി 98.3എഫ്എമ്മിൽ റേഡിയോ ജോക്കിയായാണ് മഹ്‌വാഷ് തന്റെ കരിയർ തുടങ്ങുന്നത്. ഉത്തർപ്രദേശിലെ അലിഗർ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ മഹ്‌വാഷ് ജാമിയ മില്യ സർവകലാശാലയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.


Source link

Back to top button