test del 5 copy of del 3
തോക്കുമായി മോഷ്ടാക്കൾ, ധീരമായി നേരിട്ട് ജ്വല്ലറി ജീവനക്കാർ; ഒടുവിൽ തോറ്റോടി – വിഡിയോ

നാസിക് ∙ മഹാരാഷ്ട്രയിലെ നാസിക്കിൽ ജ്വല്ലറി കൊള്ളയടിക്കാൻ കവർച്ചാസംഘം നടത്തിയ ശ്രമം കടയിലെ ജീവനക്കാർ പരാജയപ്പെടുത്തി. നാസിക്കിലെ ഹിരാവാടിയിലുള്ള ‘ന്യൂ സമൃദ്ധി ജ്വല്ലേഴ്സി’ലേക്ക് ഇന്നലെ രാത്രി 9 മണിയോടെ മുഖംമൂടി ധരിച്ച കവർച്ചക്കാർ തോക്കുമായി അതിക്രമിച്ചു കയറുകയായിരുന്നു.ഒരു ജീവനക്കാരൻ ഒളിക്കാൻ ശ്രമിച്ചപ്പോൾ മറ്റ് രണ്ട് ജീവനക്കാർ കവർച്ചക്കാരെ ധീരമായി നേരിട്ടു. ശക്തമായി പ്രതിരോധിച്ചതോടെ കവർച്ചക്കാർക്ക് കടയിൽനിന്ന് ഓടി രക്ഷപ്പെടേണ്ടി വന്നു. ജീവനക്കാരിൽ ഒരാളുടെ തലയിൽ തോക്കിന്റെ പിൻഭാഗം കൊണ്ട് അടിയേറ്റു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഈ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Source link


