test del 5 copy of del 3

ഓഹരിയൊന്നിന് 17.35 രൂപ ലാഭവിഹിതം, 19,684 കോടി ലാഭവുമായി എസ്ബിഐ, കിട്ടാക്കടവും കുറഞ്ഞു


മുംബൈ∙ കിട്ടാക്കടം കുറഞ്ഞതോടെ മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 6% വർധിച്ച് 19,684 കോടി രൂപയായി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ, മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 18,643 കോടി രൂപയായിരുന്നു ലാഭം നേടിയത്. എങ്കിലും ബാങ്കിന്റെ ആകെ വരുമാനം മുൻവർഷത്തെ 1,43,876 കോടി രൂപയിൽ നിന്ന് 1,40,412 കോടി രൂപയായി കുറഞ്ഞു. അതേസമയം വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് നാലാംപാദ ഫലങ്ങൾ ഉയരാത്തതിനെത്തുടർന്ന് എസ്ബിഐ ഓഹരി വില ഇന്നലെ കുത്തനെ ഇടിഞ്ഞു. 6.74 ശതമാനം ഇടിഞ്ഞ് ഓഹരിയൊന്നിന് 1018.40 രൂപ എന്ന നിലയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 


Source link

Back to top button