CINEMA

ദക്ഷിണേന്ത്യയിൽ പ്രവർത്തനം വിപുലീകരിച്ച് ബന്ധൻ ബാങ്ക്


കേരളത്തിൽ പുതിയ രണ്ട് ശാഖകൾ കൊച്ചി: പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ബന്ധൻ ബാങ്ക് ദക്ഷിണേന്ത്യയിലെ സാന്നിദ്ധ്യം ശക്തമാക്കുന്നതിന് കേരളത്തിൽ രണ്ട് പുതിയ ശാഖകൾ ഉൾപ്പെടെ ആകെ 12 ശാഖകൾ പുതുതായി ആരംഭിച്ചു. കേരളത്തിൽ കൊച്ചിയിലെ പാലാരിവട്ടത്തും കോഴിക്കോട് കണ്ണൂർ റോഡിലുമാണ് പുതിയ ശാഖകൾ. ഇതോടെ കേരളത്തിൽ ബാങ്കിന്റെ ആകെ ശാഖകൾ 28ൽ എത്തി. തമിഴ്നാട്ടിൽ അഞ്ചും തെലങ്കാനയിൽ മൂന്നും കർണാടകയിൽ രണ്ടും ശാഖകൾ പുതുതായി തുറന്നു. ദേശീയ തലത്തിൽ ബാങ്കിന്റെ സാന്നിദ്ധ്യം ശക്തമാക്കുന്നതിനും പ്രാദേശിക വിപണികളിൽ സാന്നിദ്ധ്യം ഉറപ്പാക്കാനുമാണ് ശ്രമം. നൂതനമായ ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും ഉപഭോക്താക്കളുടെ വൈവിദ്ധ്യമാർന്ന സാമ്പത്തിക ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റാനും ഈ ശാഖകളിലൂടെ സാധിക്കും.


Source link

Back to top button